AgricultureKeralaLatest NewsNews

മികച്ച വരുമാനം കണ്ടെത്താം… മല്ലിയില കൃഷിയിലൂടെ

ആറിഞ്ച് അകലത്തിൽ വേണം വിത്ത് പാകാൻ. ഇതിനു ശേഷം വിത്തിനെ ചകിരി ചോറോ നനഞ്ഞ മണ്ണോ കൊണ്ട് മൂടണം.

ചെറിയ സമയത്തിനുള്ളിൽ മികച്ച വരുമാനം ! നാം ചെറുതേന്ന് കരുതുന്ന ചില കാര്യങ്ങൾ ചിലപ്പോൾ ഒരു കുടുംബത്തിന്റെ ഒന്നടങ്കം വരുമാന മാർഗമായി മാറുന്ന കഥകൾ നാം ഏറെ കേട്ടിട്ടുണ്ടാകാം. എന്നാൽ അക്കൂട്ടത്തിൽ ഒന്നാണ് മല്ലിയില കൃഷി. സാമ്പാറിലും രാസത്തിലും ഇടുന്ന മല്ലിയില വിറ്റാൽ എന്ത് കിട്ടാനാ എന്ന് ചോദിക്കുന്നവർക്ക് ഇവിടെ ഉത്തരമുണ്ട്.നമ്മുടെ കാലാവസ്ഥയിൽ ഇതു വർഷം മുഴുവൻ വളർത്താൻ പറ്റിയ ഒന്നാണ് മല്ലിയില.

Read Also: കോളജ് വിദ്യാർഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി: ദുരൂഹത

മല്ലിചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ പ്രകാശം ആണ്. രാവിലെയും വൈകുന്നേരവും മാത്രം വെയിൽ കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതാവും കൂടുതൽ നല്ലത്. നട്ടാൽ വളരെ കുറഞ്ഞ സമയപരിധിക്കുള്ളിൽ മികച്ച ഫലം ലഭിക്കും.വിത്തു മുളയ്ക്കാൻ രണ്ടാഴ്ച മുതൽ നാലാഴ്ച വരെ സമയമെടുക്കും. വിത്ത് ഒന്നോ രണ്ടോ ദിവസം വെള്ളത്തിൽ കുതിർത്തതിനു ശേഷം നടുന്നതാണ് നല്ലത്. ആറിഞ്ച് അകലത്തിൽ വേണം വിത്ത് പാകാൻ. ഇതിനു ശേഷം വിത്തിനെ ചകിരി ചോറോ നനഞ്ഞ മണ്ണോ കൊണ്ട് മൂടണം. ആദ്യമാദ്യം വെള്ളം സ്പ്രേ ചെയ്യുകയാണ് നല്ലത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button