പാലക്കാട് : മലമ്പുഴ കുമ്പാച്ചി മലയിൽനിന്നു സൈന്യം രക്ഷപ്പെടുത്തി ചികിത്സയിൽ കഴിഞ്ഞ ചേറാട് ആർ. ബാബു ആശുപത്രി വിട്ടു. ഒരാഴ്ചത്തെ വിശ്രമമാണ് നിർദേശിച്ചിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ആശുപത്രയിൽനിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ ബാബു മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും റെസ്റ്റ് ചെയ്യണമെന്നും ചെറിയ തലചുറ്റല് മാത്രമാണ് ഉള്ളതെന്നും ബാബു പറഞ്ഞു. വെള്ളം ഇല്ലെന്ന കുറവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. കൂട്ടുകാര്‍ക്കൊപ്പം മലകയറാന്‍ പോയതാണെന്നും ബാബു പറഞ്ഞു. കൂട്ടുകാര്‍ താഴേയ്ക്ക് ഇറങ്ങി. എന്നാല്‍ താന്‍ ഇറങ്ങിയപ്പോള്‍ കാല്‍ തെറ്റി വീണു. പിന്നീടാണ് ഫയര്‍ഫോഴ്‌സിനെ വിളിച്ചത്. കൂട്ടുകാര്‍ എല്ലാവരേയും വിളിച്ചുകൊണ്ട് വരാമെന്നു പറഞ്ഞു. അതുകൊണ്ട് മലയില്‍ കുടുങ്ങിയപ്പോള്‍ പേടിയൊന്നും തോന്നിയിരുന്നില്ലെന്നും ബാബു പറഞ്ഞു.
രാത്രിയില്‍ ഗുഹയിലിരുന്നെന്നും താഴെനിന്നും ഒപ്പം ഉണ്ടായിരുന്നവര്‍ വിളിച്ചക്കുമ്പോള്‍ മറുപടി നല്‍കിയിരുന്നതായും ബാബു വ്യക്തമാക്കി.
ഗുഹയുടെ താഴേയ്ക്ക വീണതല്ലെന്നും തണുപ്പ് കൂടി ഇരിക്കാന്‍ പറ്റാതെ വന്നപ്പോള്‍ ഇറങ്ങിയതാണെന്നും ബാബു പറഞ്ഞു. താഴെ ആളുകള്‍ ഉണ്ടായിരുന്നതുകൊണ്ട് രക്ഷപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. മുകളിലേക്ക് കയറാന്‍ കഴിയില്ല, എന്നാല്‍ താഴേക്ക് ഇറങ്ങിവരാന്‍ കഴിയുമായിരുന്നു. അതിനിടയില്‍ ഫയര്‍ഫോഴ്‌സ് എത്തിയാല്‍ രക്ഷപ്പെടാമല്ലോ എന്നാണ് കരുതിയിരുന്നതെന്നും ബാബു പറഞ്ഞു. ഇനി മലകയറുമോ എന്ന ചോദ്യത്തിന് മലകയറാന്‍ തോന്നിയാല്‍ മലകയറണമെന്നും ബാബു മറുപടി നല്‍കി. തനിക്ക് യാത്ര ചെയ്യാന്‍ ഇഷ്ടമാണെന്നും ബാബു കൂട്ടിച്ചേര്‍ത്തു.
Post Your Comments