KeralaNattuvarthaLatest NewsNews

അങ്ങനെ സംഭവിച്ചാൽ എവറസ്റ്റ് വരെ കീഴടക്കുമെന്ന് ബാബു: വീട്ടിലെത്തിയ ബാബുവിനെ വളഞ്ഞിട്ട് വെള്ളം ‘കുടിപ്പിച്ച്’ മാധ്യമങ്ങൾ

പാലക്കാട്‌: ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ബാബുവിനെ വളഞ്ഞിട്ട് വെള്ളം കുടിപ്പിച്ച് മാധ്യമങ്ങൾ. ബാബുവിനെ വീട്ടിലേക്ക് തിക്കിയും തിരക്കിയും കയറിച്ചെന്ന മാധ്യമങ്ങളോട് എല്ലാവരോടും മറുപടി പറയും എന്നും എല്ലാവർക്കും അവസരമുണ്ടെന്നും ബാബുവും ബന്ധുക്കളും പറഞ്ഞു. ബാബു ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയതോടെ യഥാർത്ഥത്തിൽ നടന്ന സംഭവങ്ങളുടെ ചുരുളഴിക്കാനാണ് മാധ്യമങ്ങളുടെ ശ്രമം.

Also Read:മദ്യലഹരിയില്‍ പോലീസിനെ കടിച്ച് പരിക്കേല്‍പ്പിച്ചു: 43-കാരൻ പിടിയിൽ

ഇന്ന് രാവിലെ പത്തേമുക്കാലോടെയാണ് പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികില്‍സയ്ക്കുശേഷം ബാബു വീട്ടിലേക്ക് മടങ്ങിയത്. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അടക്കമുള്ളവര്‍ ആശുപത്രിയിലെത്തിയിരുന്നു. കാല്‍തെറ്റിയാണ് മലയിടുക്കില്‍ വീണതെന്നും ഭയമുണ്ടായില്ലെന്നും ബാബു വ്യക്തമാക്കി.

കൃത്യമായ ട്രെയിനിങ് കിട്ടിയാൽ എവറസ്റ്റ് കയറാൻ പോകുമെന്നും, ആരോഗ്യപ്രശ്നങ്ങളില്ല ഇനിയും യാത്രകള്‍ തുടരുമെന്നും ബാബു കൂട്ടിച്ചേര്‍ത്തു. അതേസമയം, അനുമതിയില്ലാതെ ആരും ഇത്തരം കാര്യങ്ങള്‍ക്കിറങ്ങരുത്. സൈന്യത്തോടും ആശുപത്രി അധികൃതരോടും കടപ്പാടെന്ന് ബാബുവിന്റെ മാതാവ് താക്കീത് നൽകി.

shortlink

Post Your Comments


Back to top button