Latest NewsKeralaNews

‘ഛർദിച്ചത് രക്തമല്ല, മാതളം’: ഇനി ആരും ഇങ്ങനെ ആവർത്തിക്കരുതെന്ന് ബാബു

പാലക്കാട് : നീണ്ട മണിക്കൂറുകൾക്ക് ശേഷമാണ് മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെ സൈന്യം രക്ഷിച്ചത്. എന്നാൽ രക്ഷപ്പെട്ടതിന് പിന്നാലെ ബാബു രക്തം ഛർദിച്ചത് ജനങ്ങളെ ആശങ്കരാക്കിയിരുന്നു. ഇപ്പോഴിതാ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ബാബു. താൻ രക്തമല്ല, മാതളമാണ് ഛർദിച്ചതെന്നും സൈന്യം തെറ്റിദ്ധരിച്ചതാണെന്നും ബാബു മാധ്യമങ്ങളോട് പറഞ്ഞു.

‘രക്ഷാപ്രവർത്തകർ കഴിക്കാൻ മാതളം തന്നിരുന്നു. ഛർദിച്ചപ്പോൾ ആദ്യം വന്നത് ഈ മാതളമാണ്. അത് രക്തമാണെന്ന് സൈന്യം തെറ്റിദ്ധരിച്ചു. ഇനി ആരും ഇങ്ങനെ ആവർത്തിക്കരുത്. പറഞ്ഞിട്ട് പോകണം. പെർമിഷൻ എടുത്തിട്ട് വേണം കയറാൻ. വെള്ളം കൈയിൽ കരുതുന്നത് ഉൾപ്പെടെ അതിന് വേണ്ട തയാറെടുപ്പുകൾ നടത്തണം’- ബാബു പറഞ്ഞു.

Read Also  :  ഹിജാബ് വിവാദം: വിഷയം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കേണ്ടതില്ല, എന്തെങ്കിലും സംഭവിച്ചാൽ ഇടപെടാമെന്ന് സുപ്രീം കോടതി

ഫുട്‌ബോൾ കളിക്കാൻ പോകുവാണെന്നാണ് വീട്ടിൽ പറഞ്ഞത്. ആരും രക്ഷപ്പെടുത്താൻ വന്നില്ലായിരുന്നുവെങ്കിൽ സ്വയം താഴേക്ക് ഇറങ്ങി വരാൻ ശ്രമിച്ചേനെയെന്നും ബാബു പ്രതികരിച്ചു. ആശുപത്രി വിട്ടതിന് പിന്നാലെയായിരുന്നു ബാബുവിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button