തിരുവനന്തപുരം: മുഖ്യമന്ത്രിയ്ക്കൊപ്പം ചേർന്ന് യോഗി ആദിത്യനാഥിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യു പി കേരളത്തെ പോലെയാകാതിരിക്കാൻ വോട്ട് ചെയ്യണമെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന. ഇതിനെതിരെയാണ് വി ഡി സതീശനും രംഗത്തെത്തിയത്.
Also Read:കണ്ണൂരില്‍ വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യ പ്രവര്‍ത്തനം: 2 -പേർ പിടിയിൽ
യുപിക്കാര്‍ കേരളത്തെ പോലെയാകാന്‍ വോട്ട് ചെയ്യണമെന്ന് വി ഡി സതീശന് ആവശ്യപ്പെട്ടു. ട്വിറ്ററിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ബഹുസ്വരത, ഐക്യം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം എന്നിവ തെരഞ്ഞെടുക്കുക. മലയാളികളും ബംഗാളികളും കാശ്മീരികളും ആത്മാഭിമാനമുള്ള ഇന്ത്യക്കാരെന്നും വി ഡി സതീശന് പറഞ്ഞു.
അതേസമയം, യുപി കേരളമായി മാറിയാല്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കുമെന്ന ഭയമാണ് യോഗിക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്ററിൽ കുറിച്ചിരുന്നു. ഇതിന് പിറകെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം.
Post Your Comments