ദുബായ്: വാലന്റെയ്ൻസ് ദിനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകൾ അവതരിപ്പിച്ച് ഇത്തിഹാദ് എയർവേയ്‌സ്. ഇസ്താംബൂളിലേക്ക് 995 ദിർഹത്തിനും സീഷെൽസിലേക്ക് 2,295 ദിർഹത്തിനുമുള്ള ടിക്കറ്റ് നിരക്കുകളാണ് ഇത്തിഹാദ് എയർവേയ്‌സ് പ്രഖ്യാപിച്ചിട്ടുള്ളത്. ഫെബ്രുവരി 16 വരെ ഓഫർ ലഭ്യമാണ്. 2022 ജൂൺ 23 വരെ ഈ ടിക്കറ്റുകളിൽ യാത്ര ചെയ്യാമെന്നും ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചു.
Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 25,545 വാക്‌സിൻ ഡോസുകൾ
പാരീസിലേക്ക് ഇക്കോണമി ക്ലാസിന് 1,995 ദിർഹവും ബിസിനസ് ക്ലാസിന് 9,995 ദിർഹവുമാണ് ഓഫർ നിരക്ക്. വിയന്നയിലേക്കുള്ള നിരക്ക് 1,195 ദിർഹമാണ്. ഇത്തിഹാദിൽ യാത്ര ചെയ്യുന്നവർക്ക് യാത്രാ രേഖകളുടെ ആധികാരികത ഉറപ്പാക്കുന്ന പ്രക്രിയ ലളിതമാക്കാൻ എയർലൈനിന്റെ നൂതന സേവനം ഉപയോഗപ്പെടുത്താം.
വെരിഫൈഡ് ടു ഫ്‌ളൈ ഉപയോഗിച്ച്, വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപ് യാത്രക്കാർക്ക് അവരുടെ രേഖകൾ സാധൂകരിക്കാനാകും. ടിക്കറ്റ് ബുക്ക് ചെയ്യാനും ഓഫറുകളുടെ വിശദവിവരങ്ങൾ അറിയാനും ഇത്തിഹാദ് എയർവേയ്‌സിന്റെ വെബ്‌സൈറ്റ് സന്ദർശിക്കാനും കമ്പനി നിർദ്ദേശിച്ചു.
Post Your Comments