ഡെറാഡൂൺ : അഞ്ചു സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ചൂട് നടക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തുണ്ട്. ഇതിനിടെ ഏവരെയും അമ്പരപ്പിച്ച ഒന്നാണ് ഇപ്പോൾ നടക്കുന്നത്. ഉത്തരാഖണ്ഡിലെ കർഷകർ മോദി സർക്കാരിന് വോട്ട് ചെയ്യുമെന്ന് സംയുക്ത കിസാൻ മോർച്ച അംഗവും ഉത്തരാഖണ്ഡ് കിസാൻ മഞ്ച് പ്രസിഡന്റുമായ ഭോപാൽ സിംഗ് ചൗധരി പ്രഖ്യാപിച്ചു. മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള സമരം കർഷകർ ഒന്നിച്ചാണ് നടത്തിയത്.
അതിനെ ബഹുമാനിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഷിക നിയമങ്ങൾ പിൻവലിക്കുകയും ചെയ്തു. കർഷകരുടെ ആവശ്യം പണിഗണിച്ച് പാർട്ടിയെ തങ്ങൾക്ക് വിശ്വാസമാണെന്നും ഉത്തരാഖണ്ഡിൽ ബിജെപി അധികാരത്തിൽ വരാൻ വേണ്ടി എല്ലാ പിന്തുണയും നൽകുമെന്നും കർഷക നേതാവ് പറഞ്ഞു. കർഷകപ്രസ്ഥാനത്തിന്റെ പേരിൽ അന്യസംസ്ഥാനങ്ങളിൽ രാഷ്‌ട്രീയപ്രവർത്തനം നടത്തുന്നത് ദേവഭൂമിയിലെ കർഷകരുടെ സംസ്‌കാരമല്ല.
എന്നാൽ തങ്ങളുടെ ആവശ്യം നിറവേറ്റിത്തന്ന മോദി സർക്കാരിനെ പിന്തുണയ്‌ക്കാൻ ഒരു മടിയുമില്ല. ബിജെപി സർക്കാരിന് വേണ്ടി എല്ലാ കർഷകരും വോട്ട് ചെയ്യണമെന്നും കർഷക നേതാവ് ആവശ്യപ്പെട്ടു. കർഷകർക്ക് വേണ്ടി നിരവധി പദ്ധതികളാണ് മോദി സർക്കാർ നടപ്പിലാക്കിയത്.
കൊറോണ കാലത്ത് പാവപ്പെട്ട കർഷകരുടെ വീടുകളിൽ റേഷൻ വിതരണം ചെയ്ത രീതി, ഭൂരഹിത കർഷകരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചു നൽകി, മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ട് പ്രധാനമന്ത്രി കർഷകരെ ബഹുമാനിച്ച രീതി എന്നിവയെല്ലാം പ്രശംസനീയമാണ്. സ്വാതന്ത്ര്യത്തിനു ശേഷം ഒരു സർക്കാരും ഇത് ചെയ്തിട്ടില്ലെന്നും ചൗധരി വ്യക്തമാക്കി.
Post Your Comments