കോഴിക്കോട്: മൊബൈൽ ആപ് സംഘങ്ങൾ ഭീഷണിപ്പെടുത്തിയതായി പരാതി. ഗുണ്ടാ സംഘങ്ങളുടെ ഭീഷണിയെ വെല്ലുന്ന തരത്തിലുള്ള പ്രയോഗങ്ങളണ് ആപ് സംഘങ്ങൾ ഉപയോഗിക്കുന്നത്. ‘നിനക്കൊക്കെ വേറെ പണിക്ക് പോയിക്കൂടെ? പിച്ച തെണ്ടാൻ പോയ്ക്കോ. കാശ് തന്നില്ലെങ്കിൽ വിവരമറിയും’- ആപ് സംഘങ്ങളുടെ വിരട്ടലാണിത്. ജില്ലയിലെ നഗരപ്രദേശത്തെ ഒരു യുവതിക്കാണ് ഈ അനുഭവം.
കൈവിരൽ തുമ്പത്ത് വായ്പ ലഭിക്കുന്നതിനാൽ ആപുകളിൽ തലവെക്കുന്നവരുടെ എണ്ണം ജില്ലയിൽ വീണ്ടും വർധിക്കുകയാണ്. രണ്ട് വർഷം മുമ്പ് നിരവധി പരാതികൾ ലഭിക്കുകയും സർക്കാർ തലത്തിൽ ചില ഇടപെടലുകൾക്ക് ശ്രമം നടത്തുകയും ചെയ്തിരുന്നു.
Read Also: പാരാസെറ്റമോളിന്റെ ദൈനംദിന ഉപയോഗം രക്തസമ്മര്‍ദം കൂട്ടും: പഠന റിപ്പോർട്ട് പുറത്ത്
എന്നാൽ, വായ്പ തട്ടിപ്പുകാർ പൂർവാധികം ശക്തിയോടെ തിരിച്ചുവന്നിട്ടുണ്ട്. കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി ഇവർ മുതലെടുക്കുകയാണ്. ഗൂഗ്ൾ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്ത് വിലാസം ഉറപ്പിക്കുന്നതടക്കമുള്ള കുറച്ച് രേഖകൾ മാത്രം നൽകിയാണ് വായ്പ ആപുകളുടെ ‘ആപ്പി’ൽ പെടുന്നത്. വായ്പയെടുത്തയാളെ മോശമായി ചിത്രീകരിക്കും. വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി അപകീർത്തികരമായ ഫോട്ടോകൾ പ്രചരിപ്പിക്കുന്നതും വീണ്ടും തുടങ്ങിയിട്ടുണ്ട്.
Post Your Comments