ന്യൂഡൽഹി: ‘ആർആർആർ’ ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച ജൂനിയർ എൻടിആറിനെ പ്രശംസിച്ച് സംവിധായകൻ എസ്. രാജമൗലി. ചിത്രത്തിൽ ജൂനിയർ എൻടിആർ ബൾഗേറിയൻ വനാന്തരങ്ങളിലൂടെ അലറിക്കുതിച്ചു വരുന്നൊരു കടുവയെപ്പോലെ തോന്നിയെന്ന് അദ്ദേഹം പറഞ്ഞു. ഒരു അഭിമുഖത്തിൽ ജൂനിയർ എൻടിആറിനെക്കുറിച്ച് രാജമൗലി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുക്കൊണ്ടിരിക്കുന്നത്.
എസ്. രാജമൗലിയുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ‘ആർആർആർ’ എന്ന ചിത്രം മാർച്ച് 25ന് പ്രേക്ഷകരുടെ മുന്നിൽ എത്തും. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ രാം ചരണും ജൂനിയർ എൻടിആറുമാണ്. ഇരുതാരങ്ങളും ആദ്യമായിട്ടാണ് ഒരു ചിത്രത്തിൽ ഒരുമിച്ച് എത്തുന്നത്. വളരെയധികം പ്രതീക്ഷയോടെയാണ് ചിത്രത്തെ ആരാധകർ കാത്തിരിക്കുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ ഒരു ഗാനം വൻ ജനപ്രീതി നേടിയിരുന്നു.
ചിത്രത്തിലെ രാം ചരന്റെ അഭിനയം കണ്ടപ്പോൾ തന്റെ കണ്ണുകൾ നിറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. തെലുങ്ക് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ് എസ്. രാജമൗലി. ബ്രഹ്മാണ്ഡ ചിത്രങ്ങളായ മഗധീര, ബാഹുബലി എന്നിവ നിർമിച്ചിരിക്കുന്നത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രങ്ങളെല്ലാം വളരെയധികം ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
Post Your Comments