Latest NewsKeralaNews

പോലീസിൻ്റെ നാക്ക് കേട്ടാൽ അറപ്പ് ഉളവാക്കുന്നതാകരുത്, മാറ്റം വരണം: മുഖ്യമന്ത്രി

പ്രളയം, കോവിഡ് തുടങ്ങിയ ഘട്ടങ്ങളിലെല്ലാം പോലീസിൻ്റെ പ്രവർത്തനം ജനങ്ങൾ കണ്ടതാണ്

തൃശൂർ : കാലം മാറിയെന്നും ആ മാറ്റം പോലീസ് ഉൾക്കൊള്ളണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ആധുനികമായ പരിശീലനം ലഭിച്ചെങ്കിലും പഴയ ചില തികട്ടലുകൾ ചിലരിലെങ്കിലും ഉണ്ട്. അത് പൊതുവെ പോലീസ് സേനയ്ക്ക് തന്നെ കളങ്കമുണ്ടാക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ എസ് ഐമാരുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പോലീസിൻ്റെ നാക്ക് കേട്ടാൽ അറപ്പ് ഉളവാക്കുന്നതാകരുത്. ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നത് കൊണ്ടാണ് തുടക്കത്തിലേ ഇക്കാര്യം ഓർമ്മിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിൻ്റെ സാംസ്കാരിക ഉന്നമനത്തിന് അനുസരിച്ചുള്ള സേനയാണ് ആവശ്യം.പോലീസ് ഒരു പ്രഫഷണൽ സംവിധാനമായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസിന് നൽകുന്ന പരിശീലനം ശരിയായ നിലയിലല്ലെങ്കിൽ സമൂഹത്തിന് അത് വിനയാകും. പഴയ കാലത്ത് പോലീസിനെ ഉപയോഗിച്ചിരുന്നത് അടിച്ചമർത്താനായിരുന്നു. ആ കാലം മാറിയെങ്കിലും പോലീസ് സേനയിൽ വലിയ മാറ്റം ഉണ്ടായില്ല. സാധാരണ സമ്പ്രദായങ്ങളിൽ നിന്ന് പാസിംഗ് ഔട്ട് പരേഡിൽ മാറ്റം വരുത്തണം. ഉത്തരവാദപ്പെട്ടവർ അത് പരിശോധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also  :  ഗുജറാത്തിലുണ്ട് സുകുമാരക്കുറുപ്പ്? പത്തനംതിട്ട സ്വദേശിയുടെ മൊഴിയിൽ കുറിപ്പിനെ തേടി വീണ്ടും ക്രൈംബ്രാഞ്ച്

കാലം മാറിയപ്പൊ കേരളത്തിൽ വലിയ മാറ്റങ്ങൾ വന്നു. പോലീസിന്റെ പുതിയ മുഖം വെളിവാക്കപ്പെട്ട കാലം കൂടിയാണിത്. ജനങ്ങളെ ആപത് ഘട്ടത്തിൽ രക്ഷിക്കുന്നവരായി പോലീസ് മാറി. പ്രളയം, കോവിഡ് തുടങ്ങിയ ഘട്ടങ്ങളിലെല്ലാം പോലീസിൻ്റെ പ്രവർത്തനം ജനങ്ങൾ കണ്ടതാണ്. ഇതിന് ഉതകുന്ന മാറ്റങ്ങൾ പരിശീലനത്തിലും ഉണ്ടാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button