Latest NewsIndia

ഇന്ത്യയുടെ മുഖ്യധാരയിലില്ലാത്ത കമ്മ്യൂണിസ്റ്റ്പാർട്ടി കേരളത്തിലാണുള്ളത് : പക്ഷേ, ആ ചിന്താധാര അപകടകരമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ അടച്ചാക്ഷേപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ മുഖ്യധാരയിലില്ലാത്ത കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു മുക്കിൽ കേരളത്തിലാണുള്ളതെന്നും എങ്കിൽ പോലും, ആ ചിന്താധാര അപകടകരമാണെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. അദ്ദേഹം കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെ കുറിച്ചുള്ള ഈ പ്രസ്താവന നടത്തിയത്, എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ കോൺഗ്രസ്‌ പാർട്ടിയെ കുറിച്ച് സംസാരിക്കവെയാണ്‌.

“ഞാൻ കോൺഗ്രസ് മുക്ത ഭാരതം എന്ന് പറയുബോൾ അവർക്ക് എത്ര സീറ്റ് ഉണ്ട് എന്നതല്ല മുഖ്യം. ഉദാഹരണമായിട്ട് നമ്മൾ കമ്മ്യുണിസ്റ്റ് പാർട്ടിയെ കുറിച്ച് പറയുകയാണെങ്കിൽ ഭാരതത്തിന്റെ മുഖ്യ ധാരയിലേ അവരില്ല. എവിടെ നോക്കിയാലും കാണാൻ സാധിക്കില്ല. ആകെ കേരളത്തിന്റെ ഒരു മൂലയിലിരിപ്പുണ്ട്. എന്നിരുന്നാലും അവരുടെ ആശയം, അത് അപകടകരമാണ്”,അഭിമുഖത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഓരോ തവണ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും തന്റെ പാർട്ടിയായ ബിജെപി നിരവധി പാഠങ്ങൾ അതിൽനിന്നും ഉൾക്കൊള്ളുന്നുണ്ടെന്നും ബിജെപിയ്ക്ക് തിരഞ്ഞെടുപ്പ് ഒരു ഓപ്പൺ യൂണിവേഴ്സിറ്റി പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, ഒരു കുടുംബം തലമുറകളായി കൈമാറി വരുന്ന ഒന്നായി പാർട്ടി മാറുമ്പോൾ അവിടെയൊരിക്കലും ചലനാത്മകതയുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി, കോൺഗ്രസ് പാർട്ടിയേയും സമാജ്‌വാദി പാർട്ടിയേയും കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button