Latest NewsKeralaNews

ജലസ്രോതസ്സുകളിലെ ലഭ്യത കണക്കാക്കാൻ പ്രാദേശിക സർക്കാരുകൾ തയ്യാറാകണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം: ജലസ്രോതസ്സുകളിലെ ജലലഭ്യത കണക്കാക്കാൻ ജലലഭ്യതാ നിർണ്ണയ സ്‌കെയിലുകൾ സ്ഥാപിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാവണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. അത്തരത്തിൽ ലഭ്യമായ ജലം കൃത്യമായ ആസൂത്രണത്തിലൂടെ ഫലപ്രദമായും ശാസ്ത്രീയമായും വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘ലഭ്യമായ ജലത്തിന്റെ അളവിനനുസരിച്ച് തദ്ദേശ സ്ഥാപനങ്ങൾ കൃഷി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം നേമം ബ്ലോക്ക് പഞ്ചായത്തിലെ നൂറ് കുളങ്ങളിൽ സ്ഥാപിച്ച സ്‌കെയിലുകൾ ജലലഭ്യതയെ കുറിച്ച് മനസ്സിലാക്കാൻ ജനങ്ങൾക്ക് ഏറെ സഹായകമാണെന്ന്’ മന്ത്രി വ്യക്തമാക്കി.

Read Also: ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളെ ക്ലാസിലിരുത്തണം, അവരുടെ അവകാശം സംരക്ഷിക്കണം : സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം

‘ഒരു ജില്ലയിലെ ഒരു ബ്ലോക്ക് പ്രദേശത്തെ മുഴുവൻ വലിയ കുളങ്ങളിലും സ്‌കെയിലുകൾ സ്ഥാപിക്കണം. ജലസ്രോതസ്സുകളുടെ പുനരുജ്ജീവനത്തിലൂന്നി മുന്നോട്ടുപോവാൻ ഒരു രീതിയിലുള്ള അലംഭാവവും പാടില്ല. ജലസ്രോതസുകൾ മലിനപ്പെടുത്തുന്നതിന് മാറ്റം വരുത്താനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്’ മന്ത്രി അറിയിച്ചു.

‘സംസ്ഥാനത്തെ കൃഷിയുമായി ബന്ധപ്പെട്ട ജല ആവശ്യങ്ങൾക്ക് കുളങ്ങളെയാണ് വലിയ തോതിൽ ആശ്രയിക്കുന്നത്. മഴയുടെ ലഭ്യതയിൽ കുറവ് ഒന്നും വന്നിട്ടില്ലെങ്കിലും നമ്മുടെ കുളങ്ങളിൽ ഏറിയ പങ്കും മലിനപ്പെടുകയും മണ്ണടിഞ്ഞ് ജലവാഹകശേഷി കുറയുകയും ചെയ്തിട്ടുണ്ട്. മഴപ്പെയ്ത്തിലൂടെ കിട്ടുന്ന ജലം ഫലപ്രദമായി ശേഖരിക്കുന്നതിന് ഇത് തടസ്സമാകുന്നു. ഹരിതകേരളം മിഷന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും സഹായത്തോടെ നിരവധി ജലസ്രോതസ്സുകൾ മാലിന്യ മുക്തമാക്കി പുനരുജ്ജീവിപ്പിക്കുവാനും ശുദ്ധജല സംഭരണം ഉറപ്പാക്കുവാനും സാധിച്ചിട്ടുണ്ടെന്നും ശേഷിക്കുന്നവ കൂടി പൂർണ്ണമായും പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകേണ്ടതുണ്ടെന്നും’ മന്ത്രി വിശദീകരിച്ചു.

‘ജലസ്രോതസ്സുകളിലെ ജലനിരപ്പ് വർദ്ധിക്കുന്നത് അതാത് പ്രദേശത്തെ ഭൂജല നിരപ്പ് വർദ്ധിക്കുന്നതിന് കാരണമാകും. ജല സ്രോതസ്സുകളിലെ ജലഗുണനിലവാര വർദ്ധനവ് ഭൂജല ഗുണനിലവാരം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ കാലാവസ്ഥയിലുണ്ടാകുന്ന സമകാലിക വർദ്ധിത വ്യതിയാനം ജലസംരക്ഷണത്തിന്റേയും ജലത്തിന്റെ വിവേക പൂർണ്ണമായ വിനിയോഗത്തിന്റേയും പ്രാധാന്യം വർദ്ധിപ്പിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റേയും പരിധിക്കുള്ളിൽ വരുന്ന ജലസ്രോതസ്സുകളിലെ ജലലഭ്യത കണക്കാക്കുന്നതെന്ന്’ മന്ത്രി കൂട്ടിച്ചേർത്തു.

Read Also: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി ഒമാൻ: ഓഫീസുകളിൽ 100 ശതമാനം ജീവനക്കാർക്കും എത്താം

shortlink

Related Articles

Post Your Comments

Related Articles


Back to top button