ഡൽഹി : കഴിഞ്ഞ മൂന്നു വർഷംകൊണ്ട് 277 7.7 ലക്ഷം രൂപ കയർബോർഡ് 176 കയറു യൂണിറ്റുകൾക്ക് നൽകിയിട്ടുണ്ടെന്നും അതിൽ 107 എണ്ണം ആലപ്പുഴ ജില്ലയിൽ ആണെന്ന് എ എം ആരിഫ് എംപിയുടെ ചോദ്യത്തിന് സൂക്ഷ ചെറുകിട ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി ശ്രീ നാരായണ റാണ രേഖാമൂലം മറുപടി നൽകി.
Also Read : കോളജ് വിദ്യാർഥിനിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി: ദുരൂഹത
കോവിഡ് കാലയളവിൽ കയർ വ്യവസായം നഷ്ടത്തിലേക്ക് പോയിട്ടുണ്ടെന്നും എന്നാൽ 2020-21 വർഷത്തിൽ കയർ കയറ്റുമതി 37 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിന് കയർ ജിയോ ടെക്സ്റ്റൈൽസ് ഉപയോഗിക്കുന്നതിന് കയർബോർഡ് പ്രത്യേക ലക്ഷ്യം ഒന്നും നിശ്ചയിച്ചിട്ടില്ലായെന്നും മന്ത്രി എംപി യെ അറിയിച്ചു.
Post Your Comments