തിരുവനന്തപുരം: വോട്ടര്‍മാര്‍ക്ക് പിഴവ് പറ്റിയാല്‍ ഉത്തര്‍പ്രദേശ്, കശ്മീരോ കേരളമോ ബംഗാളോ ആയി മാറുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യു പി കേരളമായി മാറിയാൽ മികച്ച വിദ്യാഭ്യാസവും ആരോഗ്യ സേവനവും സംസ്ഥാനത്ത് ഉണ്ടാകുമെന്നും മതത്തിന്റെയും ജാതിയുടെയും പേരിൽ കൊലചെയ്യപ്പെടാത്ത ഒരു സമൂഹം ഉണ്ടാകുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
‘ ഭയക്കുന്നത് പോലെ യു പി കേരളമായി മാറിയാൽ മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനം, സാമൂഹ്യക്ഷേമം, ജീവിതനിലവാരം എന്നിവ ആസ്വദിക്കുകയും മതത്തിന്റെയും ജാതിയുടെയും പേരിൽ കൊലചെയ്യപ്പെടാത്ത യോജിപ്പുള്ള ഒരു സമൂഹം ഉണ്ടാകുകയും ചെയ്യും. അതാണ് യു പിയിലെ ജനങ്ങൾ ആഗ്രഹിക്കുന്നത്’- മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
Read Also: ‘ഇന്ത്യയില്‍ നടക്കുന്നത് ഭൂരിപക്ഷവാദ അജണ്ട’: ഇമ്രാൻ ഖാൻ, ഹിജാബ് വിവാദം മുതലെടുപ്പാക്കി പാകിസ്ഥാൻ
അതേസമയം യുപിയില്‍ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പായിരുന്നു യോഗിയുടെ പ്രസ്താവന. ഭയരഹിതമായി ജീവിക്കാന്‍ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യണമെന്നും യോഗി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ് ബിജെപിയാണ് യോഗിയുടെ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാനത്ത് പല അദ്ഭുതങ്ങളും നടന്നുവെന്നും എന്തെങ്കിലും പിഴവ് നിങ്ങള്‍ക്കു സംഭവിച്ചാല്‍ ഈ അഞ്ചു വര്‍ഷത്തെ പ്രയത്‌നവും വൃഥാവിലാകുമെന്നും യോഗി പറഞ്ഞു.
Post Your Comments