Latest NewsNewsIndia

രാജ്യത്ത് കഴിവുള്ളവര്‍ക്ക് നല്ല ജോലി ലഭിക്കുന്നുണ്ട്, രാഹുല്‍ ഗാന്ധി മാത്രമേ പണിയില്ലാതെ ഇരിക്കുന്നുള്ളൂ :തേജസ്വി സൂര്യ

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പരാമര്‍ശങ്ങള്‍ക്ക് എതിരെ ബിജെപി എംപി തേജസ്വി സൂര്യ. രാജ്യത്ത് കഴിവുള്ളവര്‍ക്കും കഠിനാധ്വാനകള്‍ക്കും നല്ല ജോലി ലഭിക്കുന്നുണ്ടെന്ന് ബിജെപി എംപി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പരാമര്‍ശങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നുവെന്ന പരാമര്‍ശത്തിന് ചുട്ട മറുപടി നല്‍കുകയായിരുന്നു തേജസ്വി.

Read Also : ‘യോഗി ആദിത്യനാഥിന്റെ വിമര്‍ശനം കേരളത്തിന് എതിരല്ല, തുറന്നുകാണിച്ചത് ഭരണപരാജയത്തെ’ : കെ സുരേന്ദ്രന്‍

‘കോണ്‍ഗ്രസിന്റെ രാജകുമാരന്‍ മാത്രമാണ് പണിയൊന്നുമില്ലാതെ ഇരിക്കുന്നത്. കഴിവും കഠിനാധ്വാനം ചെയ്യാന്‍ ശേഷിയുമുള്ളവര്‍ക്ക് ഇന്ന് ജോലിയുണ്ട്’, തേജസ്വി സൂര്യ വ്യക്തമാക്കി.

‘മോദിക്ക് മുന്‍പുള്ള ഇന്ത്യ മോദിക്ക് ശേഷമുള്ള ഇന്ത്യ എന്ന രീതിയിലാണ് രാജ്യത്തെ നാം തരംതിരക്കേണ്ടത്. മോദി അധികാരത്തില്‍ വരുന്നതിന് മുന്‍പ് രാജ്യത്ത് പണപ്പെരുപ്പം രണ്ടക്കത്തിലേക്ക് കടന്നിരുന്നു. എന്നാല്‍ ഇന്നത് കുറഞ്ഞു. മോദിക്ക് മുന്‍പ് രാജ്യത്തിന്റെ ജിഡിപി 110 ലക്ഷം കോടിയായിരുന്നു. എന്നാല്‍ ഇപ്പോഴത് 230 ലക്ഷം കോടിയായി വര്‍ദ്ധിച്ചു’, ബിജെപി എംപി ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button