KeralaNattuvarthaLatest NewsNews

ഒരൊറ്റ സെക്കന്റ് നേരത്തെ അശ്രദ്ധ മതി നമ്മുടെയും കൂടെയുള്ളവരുടെയും ജീവൻ നഷ്ടപ്പെടാൻ: അടൂർ വാഹനാപകടം നൽകുന്ന പാഠം

വാഹനം ഓടിക്കുമ്പോൾ പത്തു തല വേണമെന്ന് ചിലർ പറയാറുണ്ട്, അതിന്റെ അർഥമെന്താണെന്ന് നമുക്ക് മനസ്സിലാകുന്നത് പലപ്പോഴും ഒരു അപകടത്തിൽ പെടുമ്പോൾ മാത്രമാണ്. ശ്രദ്ധിച്ച് ഓടിച്ചില്ലെങ്കിൽ എന്തും സംഭവിച്ചേക്കാവുന്ന ഒരു സാഹസിക പ്രവർത്തനമാണ് ഡ്രൈവിംഗ്. തിരക്കിട്ട് ഓടുന്ന ഒരുപാട് മനുഷ്യരുള്ള ഈ ഭൂമിയിൽ വാഹനാപകടങ്ങളുടെ സാധ്യതകൾ കൂടുതലാണ്. ആളുകളുടെ എണ്ണം അധികരിക്കുന്നതും വാഹനങ്ങളുടെ എണ്ണം അധികരിക്കുന്നതും അപകടങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Also Read:കുടിശ്ശിക 4610 രൂപ: ഒന്നരവര്‍ഷമായി വീടിന്റെ വാടക നല്‍കാതെ സോണിയ ഗാന്ധി

ഒരു സെക്കൻഡ് നേരത്തെ മാത്രം അശ്രദ്ധ മതി ഒരു വലിയ അപകടം സംഭവിക്കാൻ. അതുകൊണ്ടുതന്നെ മദ്യപിച്ചു കൊണ്ടുള്ള വാഹനമോടിക്കലും, അമിതവേഗതയിലുള്ള വാഹനമോടിക്കലും നമ്മളിൽ പലരും അവസാനിപ്പിക്കേണ്ടതുണ്ട്. അടൂരിലെ വാഹനാപകടം സൂചിപ്പിക്കുന്നതും ഇതേ കാര്യം തന്നെയാണ്. അമിത വേഗതയിൽ വന്ന വാഹനം നിയന്ത്രണം കിട്ടാതെയാണ് സമീപത്തുള്ള കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചത്. ഒന്നു വേഗത കുറച്ചിരുന്നെങ്കിൽ, അല്ലെങ്കിൽ അൽപം ശ്രദ്ധ കാണിച്ചിരുന്നെങ്കിൽ, ആ മൂന്നു പേരും ഇന്ന് ജീവിച്ചിരിക്കുമായിരുന്നു.

നമ്മളുടെ മാത്രം ശ്രദ്ധ കൊണ്ട് നമുക്കൊരിക്കലും സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയില്ല. നമുക്ക് മുൻപേ വരുന്നവരും നമുക്ക് പിൻപേ വരുന്നവരും നമുക്കെതിരെ വരുന്നവരും കൃത്യമായി മാനദണ്ഡങ്ങൾ പാലിച്ച് വാഹനമോടിച്ചാൽ മാത്രമേ അപകടങ്ങൾ കുറയ്ക്കാൻ കഴിയുകയുള്ളൂ. അത്യാവശ്യം ഇല്ലാത്ത സമയങ്ങളിൽ ഒന്നുംതന്നെ അമിതവേഗത ഉപയോഗിക്കാതിരിക്കുക. ആദ്യമെത്തുക എന്നതിനേക്കാൾ സുരക്ഷിതമായി എത്തുക എന്നുള്ളതിന് പ്രാധാന്യം നൽകുക. നിങ്ങൾ മദ്യപിക്കുന്ന ആളാണെങ്കിൽ നിങ്ങൾക്ക് മദ്യപിക്കാൻ താല്പര്യമുണ്ടെങ്കിൽ മദ്യപിക്കാത്ത വാഹനമോടിക്കാൻ അറിയുന്ന ഒരാളെക്കൂടി എപ്പോഴും കൂടെ കൂട്ടുക. മദ്യപിച്ച് വാഹനമോടിക്കുന്നത് ശിക്ഷാർഹമാണ് എന്നത് പോലെ തന്നെ അതീവ അപകടകരവുമാണ്.

വേഗത അത് അവകാശപ്പെടുന്ന വർക്കുള്ളതാണ്. ആംബുലൻസുകൾ, ഫയർഫോഴ്സ്, പൊലീസ് മറ്റ് അധികാരപ്പെട്ടവർ, ഇവർക്കെല്ലാം പലയിടങ്ങളിലും വേഗത്തിൽ എത്തേണ്ടതുണ്ട്. അതുകണ്ട് കല്യാണത്തിനു പോകുന്നവരോ, സിനിമയ്ക്ക് പോകുന്നവരോ, വിനോദ സഞ്ചാരങ്ങൾക്ക് പോകുന്നവരോ ഒന്നും മേൽപ്പറഞ്ഞവരെ അനുകരിക്കാതിരിക്കുക. നിങ്ങളെ പോലെ തന്നെ കൂടെയുള്ളവരുടെയും നിങ്ങളെ കാത്തിരിക്കുന്നവരുടെയും ജീവനും മാനസികാരോഗ്യവും ശാരീരികാരോഗ്യം പ്രധാനപ്പെട്ടതാണ്.

-സാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button