പർദ്ദ ധരിച്ചു കോളേജിൽ വരുന്ന പെൺകുട്ടിയ്ക്ക് നേരെ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് വരുന്ന ആൺകുട്ടികളുടെ വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് രൂപം കൊടുത്തിരുന്നു. ഇതിലെ ശരിയും ശരികേടും ചർച്ച ചെയ്തുകൊണ്ട് മാധ്യമങ്ങളും മറ്റു പ്രമുഖ വ്യക്തികളും രംഗത്തെത്തിയെങ്കിലും എല്ലാം ചെന്നവസാനിക്കുന്നത് ഒരു ഇസ്ലാമോഫോബിക് നിഗമനത്തിലാണ്. എന്നാൽ അതിനുമപ്പുറം ഈ വിഷയത്തിൽ കൃത്യമായി ചർച്ച ചെയ്യേണ്ട ഒരു കാര്യം ജയ് ശ്രീറാം വിളിക്കുന്നവർക്കെതിരെ അള്ളാഹു അക്ബർ എന്ന് വിളിക്കുന്ന പെൺകുട്ടിയുടെ പ്രകോപനത്തെയാണ്.
Also Read:പനിക്കൂര്‍ക്കയുടെ ഗുണങ്ങൾ അറിയാം
ജയ് ശ്രീറാമും, അള്ളാഹു അക്ബറും തമ്മിൽ ഏറ്റുമുട്ടുമ്പോൾ വിദ്യാർത്ഥികളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും പ്രശ്നങ്ങൾ സമൂഹത്തിലേക്കും, പാർട്ടികളിലേക്കും മാറുകയാണ്. അല്ലെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എന്തിനാണ് മതപരമായ ഒരു ചട്ടം നിലനിർത്തുന്നത്. എല്ലാ കുട്ടികളെയും ഒരുപോലെ നോക്കിക്കാണുകയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചെയ്യേണ്ടത്.
ഇന്ത്യയിലെ മതേതരത്വം നിലനിർത്താൻ യൂണിഫോം എന്ന സംവിധാനം അത്യന്താപേക്ഷിതമാണ്. സാമ്പത്തികമായ, സാമൂഹികമായ അസമത്വങ്ങൾ വിദ്യാഭ്യാസ സ്ഥാപങ്ങളിൽ ഇല്ലാതാക്കാനും, കുട്ടികളിൽ ഒരുമ നിലനിർത്താനും യൂണിഫോം എന്ന സംവിധാനം സഹായകമാണ്. എന്നാൽ അതിനെ മാനിക്കാതെ തീവ്ര മതവൽക്കരണത്തിലേക്ക് നീങ്ങുന്ന ഒരു കൂട്ടം മനുഷ്യർ ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥിതിയെയാണ് ചോദ്യം ചെയ്യുന്നത്.
വൈക്കം മുഹമ്മദ് ബഷീറും കുടുംബവും മുസ്ലിമായിരുന്നു. എന്നാൽ അവരാരും പർദ്ദ ധരിച്ചിരുന്നില്ല. ഇന്ത്യയിൽ നിന്ന് ജോലി തേടി പേർഷ്യയിലേക്കും മറ്റു അറബ് രാജ്യങ്ങളിലേക്കും മുസ്ലിങ്ങൾ കുടിയേറാൻ തുടങ്ങിയപ്പോഴാണ്, പ്രവാസികൾ രൂപപ്പെട്ടപ്പോഴാണ് പർദ്ദ എന്ന വസ്ത്രം ഇന്ത്യയിൽ പ്രചാരത്തിൽ വന്നത്. ശരീര ഭാഗങ്ങൾ പൂർണ്ണമായും മറയുന്ന ഒരു വസ്ത്രം എന്ന് മാത്രമാണ് ഇസ്ലാമിൽ വസ്ത്രത്തെ കുറിച്ചുള്ള കാഴ്ചപ്പാട്. അതിൽ പർദ്ദയെന്നോ ഹിജാബ് എന്നോ ഇല്ല.
-സാൻ
Post Your Comments