PalakkadKeralaNattuvarthaLatest NewsNews

‘ഇത്രയും ആളുകളെ ബുദ്ധിമുട്ടിച്ചില്ലേ, എന്തിനവിടെ പോയി’: ഇപ്പോൾ ഹീറോ ആയ ബാബുവിന് നേരിടേണ്ടി വരിക കുറെ ചോദ്യങ്ങൾ

ഇത്രയും ആളുകളെ ബുദ്ധിമുട്ടിച്ചില്ലേ, നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും?ഇപ്പോൾ ബാബു ഹീറോ, നാളെ ഉറപ്പായും അയാളൊരു സീറോയായി മാറും. എന്തുകൊണ്ടെന്നാൽ കഴിഞ്ഞ മൂന്നാല് ദിവസം കണ്ടത് പോലെ സാഹസികതയെ സ്വീകരിക്കാനുള്ള മനസ്സൊന്നും കേരളത്തിലെ ബഹുഭൂരിപക്ഷ വരുന്ന ആളുകൾക്കുമില്ല. അവിടെ കേറരുത്, ഇവിടെ കേറരുത്, അത് ചെയ്യരുത്, ഇത് ചെയ്യരുത് തുടങ്ങി അരുതുകളിലൂടെ മാത്രമാണ് ഇവിടെ മനുഷ്യർ ജീവിക്കുന്നത്. ബാബുവിനെ ആ പാറക്കെട്ടുകൾക്കിടയിൽ നിന്ന് രക്ഷിക്കാൻ ഒരുപാട് മനുഷ്യർ ഉണ്ടായിരുന്നു, പക്ഷെ ജീവിതത്തിൽ അയാൾ ഇനി നേരിടാൻ പോകുന്ന കുത്തുവാക്കുകൾക്ക് കൂട്ടിരിക്കാൻ ആരുമുണ്ടാകുമെന്ന് തോന്നുന്നില്ല.

Also Read:കേരളത്തിൽ ഹിജാബ് വേണ്ടെന്ന നിലപാട്, കർണാടകയിൽ വേണമെന്നും: അതാണ് സി പി എം, നിലപാടിൽ സ്ഥിരതയുള്ള പാർട്ടിയെന്ന് വിമർശനം

നിരോധിത മേഖലയാക്കാൻ മാത്രം അപകടം ആ മലയിൽ ഉണ്ടെങ്കിൽ അവിടെ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് പോകാൻ ആളുകൾക്ക് വർഷത്തിലൊരിക്കൽ അനുമതി നൽകിയത് ആരാണ്. ബാബുവിനോപ്പം മലകയറാൻ ഉണ്ടായിരുന്ന ഒരു കുട്ടി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത് അയാൾക്ക് കയറണം എന്ന് പറഞ്ഞത് കൊണ്ട് മാത്രമാണ് മല കയറിയതെന്നാണ്. കൂടെ മല കയറാൻ ഉണ്ടായിരുന്നവരുടെ പ്രതികരണങ്ങൾ ഇങ്ങനെയാണെങ്കിൽ ബാബുവിന്റെ തുടർ ജീവിതം അത്യധികം മാനസിക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകാനാണ് സാധ്യത.

ബാബു മലയിൽ കുടുങ്ങിയപ്പോഴുള്ള ബന്ധുക്കളുടെയും, നാട്ടുകാരുടെയും പ്രതികരണങ്ങളും ഇപ്പോൾ ആശുപത്രിയിൽ നിന്ന് സുഖം പ്രാപിച്ചു വരുമ്പോഴുള്ള ഇവരുടെ പ്രതികരണവും കൂട്ടിവായിച്ചാൽ കൃത്യമാണ് അവ രണ്ടും തമ്മിൽ എത്രത്തോളം ബന്ധമുണ്ടെന്ന്. ഇവിടെ തെറ്റുകളാണ് ഏറ്റവുമധികം തുറിച്ചു നിൽക്കുന്നത്. ആ മല കയറിയിട്ടേ തിരിച്ചു പോകൂ എന്ന ബാബുവിന്റെ മനസാനിധ്യത്തെ പുകഴ്ത്തിയുള്ള കമന്റുകൾക്കും മറ്റും ആഴ്ചകളുടെ ആയുസ്സെയുളൂ, അത് കഴിഞ്ഞാൽ അയാൾ തെറ്റുകാരനാക്കി മുദ്ര കുത്തപ്പെടും, ഇത്രയും പേരെ ബുദ്ധിമുട്ടിച്ചവനാകും, ആർക്കും എപ്പോഴും കയറിപ്പോകാവുന്ന മലയിൽ ഫോറെസ്റ്റ് ഗാഡുകളെ നിയമിക്കാനുള്ള കാരണക്കാരൻ മാത്രമായേക്കും. ഇവിടെ സാഹസികതയ്ക്കൊന്നും വലിയ സ്കോപ്പില്ലെന്നേ.

-സാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button