KeralaLatest NewsArticle

‘സ്വിസ് ട്രെയിനിങ് ലഭിച്ചവർ, എവറസ്റ്റ് കീഴടക്കിയവർ’ : ബാബുവിനെ രക്ഷിച്ചത് ഹൈ ആൾട്ടിറ്റ്യൂഡ് വാർഫെയർ വിദഗ്ധർ

പാലക്കാട് മലമ്പുഴയിൽ കുടുങ്ങിടന്ന ബാബുവിനെ രക്ഷിച്ചത് ഹൈ ആൾട്ടിറ്റ്യൂഡ് വാർഫെയർ പരിശീലനം ലഭിച്ച വിദഗ്ധനായ സൈനികർ. രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ മലയാളിയായ ലഫ്.കേണൽ ഹേമന്ത്‌രാജ് ഇക്കാര്യം വിശദീകരിക്കുന്നു.

കഠിനമായ പരിശ്രമമായിരുന്നു കുമ്പാച്ചി മലയിൽ നടന്നത്. മലയുടെ മുകളിൽ നിന്നും 410 മീറ്റർ താഴ്ചയിലാണ് ബാബു കുടുങ്ങി കിടന്നിരുന്നത്. മല കയറാൻ തുടങ്ങിയ സൈനികർ നാല് മണിക്കൂർ സമയം എടുത്തിട്ടാണ് 200 മീറ്റർ പിന്നിട്ടത്.

ഉയരങ്ങളിൽ യുദ്ധം ചെയ്യാനുള്ള ഹൈ ആൾട്ടിറ്റ്യൂഡ് വാർഫെയറിൽ പ്രത്യേക പരിശീലനം ലഭിച്ചവരായിരുന്നു സൈനികരെല്ലാം. സ്വിറ്റ്സർലൻഡിൽ അന്താരാഷ്ട്ര പരിശീലനം ലഭിച്ചവയാളും, എവറസ്റ്റ് കീഴടക്കിയയാളും, സിയാച്ചിൻ ബാറ്റിൽ സ്കൂളിൽ പരിശീലനം നേടിയ സൈനികനും ദൗത്യസംഘത്തിൽ ഉണ്ടായിരുന്നതായി ഹേമന്ത്രാജ് വ്യക്തമാക്കി.

ഹൈ ആൾട്ടിറ്റ്യൂഡ് വാർഫെയർ വിദഗ്ധരെ സൃഷ്ടിച്ചെടുക്കുന്ന സൈനിക സ്കൂൾ കശ്മീരിലെ ഗുൽമാർഗിലാണുള്ളത്. അതികഠിനമായ പരിശീലനമായിരിക്കും ഇവിടെ ലഭിക്കുക. ഇന്ത്യൻ സൈനികർക്ക് മാത്രമല്ല സുഹൃദ് രാഷ്ട്രങ്ങളിലെ സൈനികർക്കും ഭാരതം ഇവിടെ ട്രെയിനിങ് നൽകുന്നു. 20 കിലോ ഭാരം വഹിച്ചുകൊണ്ട് 80 ഡിഗ്രി കുത്തനെ ചെരിഞ്ഞ മഞ്ഞുമൂടിയ മലകളിൽ കൂടെ നിഷ്പ്രയാസം കയറിപ്പോകാനുള്ള കഴിവുമായായിരിക്കും ഒരു സൈനികൻ ഈ സ്കൂളിൽ നിന്നും പരിശീലനം ലഭിച്ചു പുറത്തു വരിക.

‘ആയിരം മലകളുണ്ടെങ്കിൽ, അവയ്ക്ക് ആയിരം ഘടനയായിരിക്കും. ഇത് തിരിച്ചറിയാനും സാഹചര്യമനുസരിച്ച് തീരുമാനമെടുക്കാനും പരിശീലനം ലഭിച്ചവർക്ക്‌ കഴിവുണ്ട്. എന്താണ് അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നത്. പിഴയ്ക്കാത്ത തീരുമാനമെടുക്കാൻ പരിശീലനം അവരെ സഹായിക്കുന്നു.’ ഹേമന്ത് രാജ് പറയുന്നു. കശ്മീരിലും വടക്കേ ഇന്ത്യയിലെ പല സ്ഥലങ്ങളിലും സ്ഥിരമായി രക്ഷാപ്രവർത്തനം നടത്തുന്നതിനാൽ, സൈനികർക്ക് ഇത് ഭാരിച്ച പണിയായിരുന്നില്ല. സ്ഥല ഘടനയുമായും ഒരു പ്രകൃതിയുമായും പരിചയപ്പെടാനുള്ള സമയം എടുത്തുവെന്നു മാത്രം.

ബാബുവിനെ മരണത്തിൽനിന്നും കൈപിടിച്ചുയർത്തിയ സൈനിക സംഘത്തിലെ തലവനായ ഹേമന്ത് രാജ് പ്രളയ സമയത്തും കേരളത്തിലെ രക്ഷാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button