Latest NewsNewsBeauty & StyleLife StyleFood & CookeryHealth & Fitness

ജങ്ക് ഫുഡിനോടുള്ള താൽപര്യം കുറയ്ക്കാൻ ഇതാ ചില വഴികൾ

ഇന്നത്തെ കാലത്ത് കൂടുതൽ പേരും കഴിക്കുന്ന ഒന്നാണ് ജങ്ക് ഫുഡ്. ഫൈബറുകൾ വളരെ കുറഞ്ഞ ഭക്ഷണമായത് കൊണ്ട് ദഹനപ്രക്രിയ വളരെ പെട്ടെന്ന് തന്നെ ഇവ തകരാറിലാക്കുന്നു. വളരെ പെട്ടെന്ന് തന്നെ രക്തത്തിലെ ഷുഗർ ലവൽ കൂടുകയും അതുപോലെത്തന്നെ കുറയുകയും ചെയ്യുന്നത് കൊണ്ട് ക്ഷീണം അനുഭവപ്പെടുന്നു. അത് വിശപ്പുണ്ടാക്കുകയും കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഇപ്പോഴിതാ ജങ്ക് ഫുഡ് ആസക്തിയെ നിയന്ത്രിക്കാൻ കഴിയുന്ന ചില ടിപ്സുകളെ കുറിച്ചാണ് താഴെ പറയുന്നത്.

ധാരാളം വെള്ളം കുടിക്കുക

ജങ്ക് ഫുഡിനോടുള്ള താൽപര്യം കുറയ്ക്കാൻ ദിവസം മുഴുവനും ശരീരത്തിൽ ജലാംശം നിലനിർത്തുന്നത് നല്ലൊരു വഴിയാണ്. ദിവസം, ഇടവിട്ട് ചെറിയ അളവിൽ ഭക്ഷണം കഴിക്കുന്നത് നിരന്തരമായ ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും. ഭക്ഷണത്തിനിടയിൽ ബദാം, വാൽനട്ട് അല്ലെങ്കിൽ പഴങ്ങൾ പോലുള്ള ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.

ഭക്ഷണം ചവച്ചരച്ച് കഴിക്കുക

ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. നിങ്ങൾ ഭക്ഷണം ഒഴിവാക്കുന്നത് പതിവാണെങ്കിൽ, നിങ്ങൾക്ക് ജങ്ക് ഫുഡിനോടോ മധുര പലഹാരത്തിനോടോ ഉള്ള ആസക്തി വർദ്ധിപ്പിക്കും.

Read Also  :  IPL Auction 2022 – കളി നിര്‍ത്തി നിന്റെ അച്ഛനോടൊപ്പം ഓട്ടോറിക്ഷ ഓടിക്കാൻ പലരും പറഞ്ഞു: മുഹമ്മദ് സിറാജ്

പ്രോട്ടീൻ പ്രധാനം

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഉൾപ്പെടുത്തുക. കഴിക്കുന്ന എല്ലാ ഭക്ഷണത്തിലും പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് അനാരോഗ്യകരമായ ആസക്തി തടയാൻ സഹായിക്കും.

സമ്മർദ്ദം കുറയ്ക്കാം

അനാരോഗ്യകരമായ രീതിയിലുള്ള ഭക്ഷണത്തോടുള്ള ആഗ്രഹം ഉയർന്ന തലത്തിലുള്ള സമ്മർദ്ദത്തിന് കാരണമാകും. ധ്യാനവും യോഗയും, നല്ല ഉറക്കവും സമ്മർദ്ദത്തെ ഫലപ്രദമായി നേരിടാൻ സഹായിക്കും.

Read Also  :  കാൽപ്പാദങ്ങൾ മനോഹരമാക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

നന്നായി ഉറങ്ങുക

നന്നായി ഉറക്കം ലഭിക്കുന്ന ആളുകൾക്ക് പകൽ സമയത്ത് വിശപ്പ് കുറവായിരിക്കും. മധുരവും ഉപ്പുമുള്ള ഭക്ഷണങ്ങളോടുള്ള ആഗ്രഹം അവർക്ക് അധികം അനുഭവപ്പെടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button