പത്തനംതിട്ട : ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള വെബ് സീരീസിനെതിരെ രാജകുടുംബാംഗങ്ങള്‍ രംഗത്ത് വന്നു. അദ്ദേഹത്തിനെതിരെയുള്ള പരാമര്‍ശങ്ങള്‍ അസത്യമാണെന്ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി പറഞ്ഞു. വിവാദങ്ങളിലൂടെ ശ്രദ്ധ നേടുകയെന്ന രീതി അവസാനിക്കണമെന്നും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി ആവശ്യപ്പെട്ടു.
‘വെബ് സീരിസിലെ പരാമര്‍ശങ്ങള്‍ക്കും സംഭവങ്ങള്‍ക്കും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല. ഇതെല്ലാം സത്യവിരുദ്ധവും അടിസ്ഥാന രഹിതവുമാണ്. വിവാദങ്ങളിലൂടെ ശ്രദ്ധ നേടുകയെന്ന രീതി അവസാനിക്കണം. വെബ്സീരിസിനെതിരെ നിയമ നടപടി സ്വീകരിക്കും’, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി വ്യക്തമാക്കി.
ഇന്ത്യ കൈവരിച്ച ശാസ്ത്രനേട്ടങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വെബ് സീരിസിലാണ് ശ്രീ ചിത്തിര തിരുനാളിനെക്കുറിച്ച് പരാമര്‍ശമുള്ളത്. ബാലാരമവര്മ്മയെ അഴിമതിക്കാരനാക്കിയാണ് വെബ്സീരിസില് ചിത്രീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ അദ്ദേഹത്തിനെതിരെ മോശം പരാമര്‍ശങ്ങളുമുണ്ട്.
സ്വാതന്ത്ര്യം കൈവരിച്ചതിന് ശേഷം ശാസ്ത്ര മേഖലയിലെ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ചാണ് വെബ്സീരിസില് പറയുന്നത്. വിക്രം സാരാഭായ്, എ.പി.ജെ അബ്ദുള്‍ കലാം എന്നിവരുടെ ജീവിതവും അനുഭവങ്ങളും വെബ് സീരീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments