ArticleKeralaLatest NewsNews

ചവറ മാട്രിമോണിയുടെ ഒരു ഉഗ്രൻ അശ്ലീല ഊള പരസ്യമാണ് രാവിലെ കണ്ടത്: വിമർശന കുറിപ്പ്

വിവാഹം കുഞ്ഞുങ്ങൾ ഇതൊക്ക ആഗ്രഹം ഉള്ളവരും ഇല്ലാത്തവരും ഒക്കെ അടങ്ങിയതാണ് സമൂഹം.

ചവറ മാട്രിമോണി പുതിയ പരസ്യത്തിന് നേരെ സോഷ്യൽ മീഡിയയിൽ വിമർശനം. പുരോഗമനവും നവോത്‌ഥാനവും ചർച്ച ചെയ്യുന്നയിടത്ത് തീർത്തും സ്ത്രീ വിരുദ്ധമായ ഒരു പരസ്യമാണ് ചവറ മാട്രിമോണി ഒരുക്കിയിരിക്കുന്നതെന്നാണ് പൊതുവിൽ ഉയർന്ന വിമർശനം. അപ്സര എന്ന യുവതി ഈ വിഷയത്തിൽ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു

കുറിപ്പ് പൂർണ്ണ രൂപം

ചവറ മാട്രിമോണിയുടെ ഒരു ഉഗ്രൻ അശ്ലീല ഊള പരസ്യമാണ് രാവിലെ കണ്ടത്. വിവാഹം കഴിക്കണോ കുഞ്ഞുങ്ങൾ ഉണ്ടാകാനോ താത്പര്യം ഇല്ലാത്ത കലാകാരിയായ ഒരു സ്ത്രീ വിവാഹശേഷം മൂന്ന് കുട്ടികളെ പ്രസവിക്കുന്നു നാലാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു. ചെടി നനയ്ക്കുന്നു കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നു. ദൂരെ ഇതിനൊക്കെ ‘കാരണഭൂതനായ’ ഭർത്താവ് കൈ കെട്ടി നോക്കി നില്കുന്നു. ആഹാ എത്ര മാതൃകാപരമായ കുടുംബം

read also: ഡ്രൈ ഡേകളുടെ എണ്ണം 21ല്‍ നിന്നും വെറും മൂന്നായി, വിദേശമദ്യത്തിന് 40 % വരെ വില കുറഞ്ഞു: പുതിയ തീരുമാനങ്ങൾ ഇങ്ങനെ

വിവാഹം കുഞ്ഞുങ്ങൾ ഇതൊക്ക ആഗ്രഹം ഉള്ളവരും ഇല്ലാത്തവരും ഒക്കെ അടങ്ങിയതാണ് സമൂഹം. ഓ ഇപ്പോ ഒക്കെ അങ്ങനെ പറയും ഒന്ന് കെട്ടിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളു എന്ന പേരിൽ എത്രയോ ആളുകളെ വിവാഹത്തിലേക്കും കുഞ്ഞുങ്ങൾ എന്നതിലേക്കും എത്തിച്ച സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്. നാട്ടുകാർക്ക് വേണ്ടി കെട്ടി കുഞ്ഞിനെ ഉണ്ടാക്കി അതിൽ സന്തോഷം കണ്ടെത്താൻ പറ്റാത്ത എത്രയോ ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. ഒരു ‘ചവറ’യും അവർക്ക് വേണ്ടി സംസാരിക്കാൻ വരില്ലല്ലോ.

എന്റെ പൊന്നുമക്കളെ കല്യാണം കുഞ്ഞുങ്ങൾ ഒക്കെ ഒരുപാട് ഉത്തരവാദിത്തം ഉള്ള ജോലികൾ ആണ്- വേണം എന്ന് പൂർണബോധ്യം ഉണ്ടെങ്കിൽ മാത്രം മതി ഈ കലാപരിപാടികൾ ഒക്കെ/ കല്യാണം പിന്നേം വേണ്ട എന്ന് വയ്ക്കാ. കുഞ്ഞുങ്ങൾ ഉണ്ടായാൽ അവർ നിങ്ങളുടെ മാത്രം ഉത്തരവാദിത്വം ആണ്- അത് അത്ര നിസാരവുമല്ല

shortlink

Related Articles

Post Your Comments


Back to top button