ന്യൂഡൽഹി: ഡ്രസ്സ്കോഡ് സ്ഥാപനത്തിന്റെ വിവേചനാധികാരമാണെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി. കർണാടകയിൽ നടക്കുന്ന ഹിജാബ് വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹിജാബിന് നിരോധനം ഏർപ്പെടുത്തിയത് മതസ്വാതന്ത്ര്യത്തിലുള്ള അവകാശത്തിനെതിരാണെന്നാണ് പെൺകുട്ടികൾ പറയുന്നത്. എന്നാലത് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തീരുമാനമാണ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയിട്ടുണ്ട്. ഈ വിഷയം രാഷ്ട്രീയവൽക്കരിക്കരിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
സരസ്വതി പൂജയുടെ വേളയിൽ, ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യം പെൺകുട്ടികൾക്ക് നൽകണമെന്നും, അവർക്ക് അവരുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം നൽകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ പെൺകുട്ടികളുടെ ഭാവി അവരിൽ നിന്നും തട്ടിപ്പറിക്കരുതെന്നും രാഹുൽ ഗാന്ധി വികാരഭരിതമായി പറഞ്ഞിരുന്നു. ചെറിയൊരു പ്രശ്നം മല പോലെ വലുതാക്കിയത് രാഹുൽ ഗാന്ധിയാണെന്ന് നഖ്വി ചൂണ്ടിക്കാട്ടി. സ്വന്തം രാജ്യത്തിന്റെ ഭാവിക്ക് ആപത്താണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഹിജാബ് വിവാദത്തിൽ ഹൈക്കോടതി വിധി ഇന്ന് ഉണ്ടാകുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഹിജാബ് ധരിക്കണമെന്ന് ഖുറാനിൽ ഏത് ഭാഗത്താണ് നിർദ്ദേശിക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു. പ്രസ്തുത ഭാഗത്തിന്റെ പകർപ്പ് കോടതിയിലെ ലൈബ്രറിയിൽ നിന്നും ലഭ്യമാക്കാനും പ്രതിഭാഗത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments