ദോഹ: യാത്രാ ടിക്കറ്റുകൾക്ക് 35 ശതമാനം വരെ ഡിസ്കൗണ്ട് പ്രഖ്യാപിച്ച് ഖത്തർ എയർവേയ്സ്. ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. ഫെബ്രുവരി 7 നും 11 നും ഇടയിൽ ടിക്കറ്റ് എടുക്കുന്നവർക്കാണ് ഓഫർ ആനുകൂല്യം ലഭിക്കുകയെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. 140 നഗരങ്ങളിലേക്കുമുള്ള പ്രീമിയം, ഇക്കോണമി ക്ലാസുകളിലെ ടിക്കറ്റുകൾക്ക് 35 ശതമാനം വരെയാണ് ഇളവ് ലഭിക്കുന്നത്. 2022 ഒക്ടോബർ 31 വരെയാണ് ടിക്കറ്റുകളിൽ യാത്ര അനുവദിക്കുക.
5 ദിവസത്തെ പ്രമോഷൻ ഓഫറും ഖത്തർ എയർവേയ്സ് ഒരുക്കിയിട്ടുണ്ട്. ഈ ഓഫറിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന നൂറിലധികം യാത്രക്കാർക്ക് ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കാണാനുള്ള 2 ടിക്കറ്റുകൾ, ഖത്തർ എയർവേയ്സിന്റെ സർവീസ് ശൃംഖലകളിൽ യാത്രക്കാർക്ക് ഇഷ്ടപ്പെട്ട കായിക കേന്ദ്രങ്ങളിലേക്ക് ഇക്കോണമി ക്ലാസിൽ 2 ടിക്കറ്റുകൾ, ജിം അംഗത്വം എന്നിവയിൽ ഏതെങ്കിലും ഒന്ന് ലഭിക്കുന്നതാണ്.
Read Also: സോളാർ അപകീർത്തി കേസ് : 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ വി.എസ് അപ്പീൽ നൽകി
Post Your Comments