Latest NewsNewsIndia

സൈന്യത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള എന്‍എസ്ജി കമാന്‍ഡോ സേന ചുവടുമാറ്റുന്നു, ഇനി ആഭ്യന്തര സുരക്ഷ

രാജ്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ ഇനി കരുതിയിരിക്കണം

ന്യൂഡല്‍ഹി: സൈന്യത്തിലെ ഏറ്റവും പ്രഹരശേഷിയുള്ള എന്‍എസ്ജി കമാന്‍ഡോ സേന ചുവടുമാറ്റുന്നു. ഇസ്ലാമിക ഭീകരരെ തകര്‍ത്തെറിയുന്ന സേനാ വിഭാഗം ഇനി ആഭ്യന്തര സുരക്ഷയ്ക്ക് വിഘാതമായി നല്‍ക്കുന്നവരെ ഉന്മൂലനം ചെയ്യും പ്രതിരോധ വിഭാഗവും ആഭ്യന്തര വകുപ്പും ചേര്‍ന്നാണ് സംയുക്ത തീരുമാനം എടുത്തത്.

Read Also : ആർമി തള്ളൊക്കെ വേണോ? സൈന്യമില്ലെങ്കിൽ രാജ്യമില്ല എന്നൊക്കെയുള്ള തള്ളുകളൊക്കെ നല്ല ഓവറാണ്: യുവാവിന്റെ വൈറൽ കുറിപ്പ്

ഇന്ത്യയിലെ വിവിധ മേഖലയിലെ മാവോയിസ്റ്റ് ഭീകരതയ്ക്കെതിരെ ഇനി എന്‍.എസ്.ജി കമാന്റോകളും അടിയന്തിര ഘട്ടത്തില്‍ ഇറങ്ങും. നക്‌സല്‍-മാവോയിസ്റ്റ് ഭീകരരുടെ രീതികളും അവരുടെ പ്രവര്‍ത്തനമേഖലകളും മറ്റ് അക്രമപ്രതിരോധ രീതികളും രാജ്യന്തര ബന്ധങ്ങളുമടക്കം വിശദമായ വിശകലനവും പരിശീലനവുമാണ് നടക്കുന്നത്.

ഇന്ത്യയുടെ എന്‍.എസ്.ജി കമാന്റോ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ആഭ്യന്തര ഭീകരതയെ തകര്‍ക്കാന്‍ നിയോഗിക്കപ്പെടുന്നത്. രാത്രിയും പകലും ഒരുപോലെ പോരാടാന്‍ ശേഷിയുള്ള സൈന്യമാണ് രംഗത്തിറങ്ങുന്നത്. മേഖലയില്‍ സി.ആര്‍.പി.എഫ് അടക്കമുള്ള അര്‍ദ്ധസൈനിക വിഭാഗമാണ് നിലവില്‍ പോരാടുന്നത്.

ഇതിന് മുമ്പ് 2002ല്‍ വീരപ്പനെ കണ്ടെത്താനാണ് എന്‍.എസ്.ജി നിയോഗിക്കപ്പെട്ടത്. അന്ന് 140 പേരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചത്. നേരിട്ട് ഭീകരരെ നേരിടുന്ന അതീവ കാര്യ ശേഷിയുള്ള ഇന്ത്യയുടെ കമാന്റോസ് ലോകനിലവാരമുള്ളവരാണ്. മുംബൈ ആക്രമണത്തിലെ ഭീകരരെ തകര്‍ത്തുകൊണ്ടാണ് പിന്നീട് കമാന്‍ഡോകള്‍ പൊതുമദ്ധ്യത്തില്‍ ഇറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button