പ്യോംങ്യാംഗ്: ഉത്തര കൊറിയയിൽ തുടർച്ചയായി മിസൈൽ പരീക്ഷണം നടത്തി കിം ജോങ് ഉൻ. യു.എസ് പോലും തങ്ങളുടെ മിസൈലിന്റെ പ്രഹരപരിധിയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ വിറപ്പിക്കുന്ന രാഷ്ട്രമാണ് ഉത്തര കൊറിയയെന്നും കിം ജോങ് ഉൻ അവകാശപ്പെട്ടു.
ഈ വർഷത്തിന്റെ ആരംഭത്തിൽ, കിം ജോങ് സർക്കാർ മിസൈൽ പരീക്ഷണം ആരംഭിച്ചിരുന്നു. ഇത് രാജ്യത്തിന്റെ അഭിമാനകരമായ നേട്ടമാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവിച്ചു. തങ്ങളുടെ രാജ്യം, അമേരിക്കയുടെ ശക്തിക്ക് മുന്നിൽ നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആണവായുധങ്ങൾ കൈവശമുള്ള ചുരുക്കം ചില രാജ്യങ്ങളിൽ ഒന്നാണ് ഉത്തര കൊറിയയെന്നും കിം അവകാശപ്പെടുന്നുണ്ട്.
കഴിഞ്ഞ മാസത്തിൽ, ഹൈപ്പർസോണിക് മിസൈൽ ഉത്തര കൊറിയ പരീക്ഷണം നടത്തിയിരുന്നു. ജനുവരിയിൽ മാത്രം ചുരുങ്ങിയത് ഏഴ് മിസൈലുകൾ ഉത്തരകൊറിയൻ ഭരണകൂടം പരീക്ഷിച്ചിട്ടുണ്ട്. അതിലൊന്ന് ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലാണെന്നാണ് അവർ അവകാശപ്പെടുന്നത്.
ആണവായുധങ്ങൾ അടക്കം, അത്യധികം പ്രഹരശേഷിയുള്ള സ്ഫോടകവസ്തുക്കളുടെയും മിസൈലുകളുടേയും പരീക്ഷണങ്ങൾ പുനരാരംഭിക്കാനൊരുങ്ങുകയാണെന്ന് ഉത്തര കൊറിയ ജനുവരി 20ന് പ്രസ്താവിച്ചിരുന്നു.
Post Your Comments