ബെംഗളൂരു : ഹിജാബ് വിഷയത്തിൽ പ്രതികരണവുമായിസംസ്ഥാന റവന്യൂ മന്ത്രി ആർ അശോക. ഒരു മതപരമായ വേഷത്തെയും സർക്കാർ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ല. വിദ്യാർത്ഥികൾക്ക് അവർക്ക് ഇഷ്ടമുള്ള എന്ത് വേണമെങ്കിലും ധരിക്കാമെന്നും, എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.
‘സ്കൂളുകൾക്കും കോളേജുകൾക്കും മൂന്ന് ദിവസത്തേക്ക് അവധി നൽകിയത് വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ്. ഹിജാബിനേയോ കാവി ഷാളിനേയോ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ല. പുറത്തിറങ്ങുമ്പോള്‍ ഇഷ്ടമുള്ളത് എന്തും ധരിക്കാം. എന്നാല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അത് അനുവദിക്കാനാവില്ല’- ആർ അശോക പറഞ്ഞു. ഈ മതരാഷ്ട്രീയത്തിന് പിന്നിൽ കോൺഗ്രസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Read Also : അമ്മയെ മർദിച്ചു കൊലപ്പെടുത്തി : മകൻ അറസ്റ്റിൽ
വിദ്യാർത്ഥികളെ അവർക്ക് ഇഷ്ടമുള്ള വേഷം ധരിക്കാൻ അനുവദിക്കണം എന്നാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. എന്നാൽ, ഹിജാബ് സ്കൂൾ, കോളേജ് ക്യാമ്പസിൽ അനുവദിക്കാൻ സാധിക്കില്ലെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. കോൺഗ്രസിന്റെ ഇത്തരം ന്യായീകരണങ്ങൾക്കെതിരെ സോഷ്യൽമീഡിയയിലും വിമർശനം ശക്തമാണ്.
Post Your Comments