COVID 19KeralaLatest NewsNews

കൊവിഡ് പരിശോധനാ നിരക്കുകൾ കുത്തനെ കുറച്ച് സംസ്ഥാനം: വിലക്കുറവ് പിപിഇ കിറ്റിനും എൻ 95 മാസ്കിനും ബാധകം

ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഇനി മുതൽ 300 രൂപ മാത്രമേ ഈടാക്കാൻ പാടുള്ളു.

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പരിശോധനകള്‍ക്കും പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക് എന്നീ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുനഃക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഇനി മുതൽ 300 രൂപ മാത്രമേ ഈടാക്കാൻ പാടുള്ളു. ആന്‍റിജൻ ടെസ്റ്റിന് 100 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റിന് 2350 രൂപ, ട്രൂനാറ്റിന് 1225 രൂപ, ആര്‍ടി ലാമ്പിന് 1025 രൂപ എന്നിങ്ങനെയാണ് ഇപ്പോൾ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഈ നിരക്കിൽ എല്ലാ ചാര്‍ജുകളും ഉൾപ്പെടും.

Also read: ‘ഹിജാബ് സ്‌കൂള്‍ വസ്ത്രത്തിന്റെ ഭാഗമല്ല’: കർണാടകയ്ക്ക് പിന്നലെ ഹിജാബ് നിരോധനവുമായി സംസ്ഥാനം

പിപിഇ കിറ്റ് ഒരു യൂണിറ്റിന് എക്എൽ സൈസിന് 154 രൂപയും ഡബിള്‍ എക്സ്എൽ സൈസിന് 156 രൂപയുമാണ് ഏറ്റവും കുറഞ്ഞ വില. എക്സ്എൽ, ഡബിള്‍ എക്സ്എൽ സൈസുകൾക്ക് ഉയര്‍ന്ന വില 175 രൂപയാണ്. എന്‍ 95 മാസ്‌ക് ഒരെണ്ണത്തിന് കുറഞ്ഞ വില 5.50 രൂപയും ഉയര്‍ന്ന വില 15 രൂപയുമാണ്. അമിത ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആര്‍ടിപിസി ആറിന് 500 രൂപ, ആന്റിജന്‍ ടെസ്റ്റിന് 300 രൂപ, എക്‌സ്‌പെര്‍ട്ട് നാറ്റിന് 2500 രൂപ, ട്രൂനാറ്റിന് 1500 രൂപ, ആര്‍ടി ലാമ്പിന് 1150 രൂപ എന്നിങ്ങനെ ആയിരുന്നു മുൻപ് നിശ്ചയിച്ച നിരക്ക്.

shortlink

Post Your Comments


Back to top button