മലമ്പുഴ ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താൻ സഹായിച്ച ഇന്ത്യൻ ആർമിക്കും മറ്റെല്ലാവർക്കും നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് സൈന്യം ബാബുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
Also Read : രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ കുറയുന്നു: കണക്കുകൾ പുറത്ത്
സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് സൈന്യം നടത്തിയതെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ ആവർത്തിച്ചു പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് വേണ്ട സഹായങ്ങൾ ചെയ്തു നൽകിയ ഉദ്യോഗസ്ഥർ മുതൽ നാട്ടുക്കാർക്കുവരെ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ നന്ദി പറഞ്ഞു.
പ്രളയകാലത്ത് നിരവധി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചെങ്കിലും ഒരാളെ രക്ഷിക്കാന്‍ ഇത്രയും സമയവും സംവിധാനവും ഉപയോഗിക്കുന്നത് ആദ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു .സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒറ്റക്ക് ബാബുവിനെ രക്ഷപ്പെടുത്താന്‍ സാധിക്കാതിരുന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു.
മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിതുടങ്ങിയത്.കനത്ത വെയിലായതിനാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ചു. ഈ സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങുകയായിരുന്നു.
Post Your Comments