PalakkadLatest NewsKeralaIndia

ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കുക ഇൻസ്പയർ 2 ഡ്രോണിലൂടെ, നീക്കം സൈനിക ദൗത്യസംഘത്തിന്റെ ആവശ്യപ്രകാരം

ഒറ്റ തവണ ചാർജ് ചെയ്താൽ 25 മിനിറ്റ് പറക്കാൻ സാധിക്കും. ഒപ്പം സ്റ്റാർട്ടിങ് പൊസിഷനിലേക്ക് തിരിച്ചെത്താനും സാധിക്കും.

പാലക്കാട്: മലമ്പുഴയിൽ മലയുടെ മുകളിൽ കുടുങ്ങിയ യുവാവിന് കുടി വെള്ളമെത്തിക്കുന്നതിന് ഇൻസ്പയർ 2 ഡ്രോൺ എത്തിച്ചിരിക്കുന്നു. അഞ്ച് കിലോ വരെ ഭാരം വഹിക്കാൻ ശേഷിയുള്ളതാണ് ഈ ഡ്രോൺ. മണിക്കൂറിൽ എഴുപത് കിലോമീറ്റർ വേഗതിയിൽ കാറ്റ് വീശിയാലും മൂന്ന് കിലോ ഭാരം വരെ ഡ്രോണിന് താങ്ങാനാകും. ഒറ്റ തവണ ചാർജ് ചെയ്താൽ 25 മിനിറ്റ് പറക്കാൻ സാധിക്കും. ഒപ്പം സ്റ്റാർട്ടിങ് പൊസിഷനിലേക്ക് തിരിച്ചെത്താനും സാധിക്കും.

അതേസമയം ബാബുവിനോട് സൈന്യം സംസാരിച്ചു. ആരോ​ഗ്യ നില തൃപ്തികരമാണെന്നാണ് സൈന്യം അറിയിച്ചത്. ബാബു സൈന്യത്തോട് ചോദിച്ചത് കൂടിവെള്ളമാണ്. എന്നാൽ മലയിടുക്കിൽ കുടുങ്ങിക്കിടക്കുന്ന ബാബുവിന് കുടിവെള്ളമെത്തിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് സൈനിക ദൗത്യസംഘം അറിയിക്കുകയായിരുന്നു. തുടർന്നാണ് ഡ്രോണുപയോ​ഗിച്ച് കുടിവെള്ളം എത്തിക്കാനുള്ള ശ്രമം നടത്തുന്നത്.

ഇപ്പോൾ സൈന്യം ദൗത്യം ആരംഭിച്ചു കഴിഞ്ഞു. എവറസ്റ്റ് കയറുന്ന സൈന്യത്തിലെ സംഘമാണ് ഇപ്പോൾ മല കയറിക്കൊണ്ടിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് എത്തിയ കരസേനയുടെ സംഘം ഗർത്തത്തിൽ ഇറങ്ങിയത് കൂടുതൽ പ്രതീക്ഷകൾ നൽകി. സംഘാംഗങ്ങൾ ബാബുവുമായി സംസാരിച്ചു. യുവാവിന്റെ ആരോഗ്യനിലയിൽ കുഴപ്പമില്ലെന്ന് ജില്ലാ കളക്ടർ മൃൺമയി ജോഷി അറിയിച്ചു. ബെംഗളൂരുവിൽ നിന്നുള്ള പാരാ കമാൻഡോസും രക്ഷാദൗത്യത്തിനായി മലമ്പുഴയിലെത്തിയിട്ടുണ്ട്.

എയർഫോഴ്‌സ് വിമാനത്തിൽ സുലൂരുലെത്തിയ കരസേനാ സംഘം റോഡ് മാർഗം മലമ്പുഴയിലെത്തിയിട്ടുണ്ട്. അതിനിടെ മകൻ രക്ഷപെട്ട് തിരികെ വരുന്നതുവരെ എവിടേക്കും പോകില്ലെന്ന് ബാബുവിന്റെ മാതാവ് റഷീദ ട്വന്റിഫോറിനോട് പറഞ്ഞു. മകന്റെ അരികിൽ കരസേനാ സംഘമെത്തിയതിൽ അതിയായ സന്തോഷമുണ്ട്. മകൻ ഭക്ഷണം കഴിച്ചെന്ന് കൂടി കേൾക്കാൻ കാത്തിരിക്കുകയാണെന്ന് ഉമ്മ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button