
കാലിഫോര്‍ണിയ: സര്‍വകലാശാലാ കാമ്പസിലെ പ്രമുഖ ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി അഞ്ഞൂറിലേറെ സ്ത്രീകള്‍. അമേരിക്കയിലെ കാലിഫോര്‍ണിയാ സര്‍വകലാശാലയിലാണ് സംഭവം. എന്നാൽ ആദ്യകാലങ്ങളിൽ പരാതികളെല്ലാം ഒതുക്കിവെച്ച് ഡോക്ടറെ രക്ഷപ്പെടുത്താനാണ് സര്‍വകലാശാല അധികൃതര്‍ ശ്രമിച്ചത്. ഇതിനെ തുടർന്ന് വന്‍വിമര്‍ശനങ്ങൾ ഉയരുന്നതിനു പിന്നാലെ പരാതിയുമായി എത്തിയ സ്ത്രീകള്‍ക്ക് വമ്പന്‍ തുക നഷ്ടപരിഹാരം നല്‍കാന്‍ ഒരുങ്ങുകയാണ് സർവകലാശാല അധികൃതർ.
read also: ‘ബൈക്കിൽ ട്രിപ്പിൾസ് വച്ചാൽ ഫൈനടിക്കില്ല’ : ‘വൻ’ വാഗ്ദാനവുമായി സ്ഥാനാർത്ഥി
കാലിഫോര്‍ണിയാ സര്‍വകലാശാലയുടെ ലോസ് ഏഞ്ചലസ് സൈറ്റില്‍ (UCLA) 1983-മുതല്‍ 2018 വരെയുള്ള 35 വര്‍ഷം പ്രവര്‍ത്തിച്ച ഡോ. ജെയിംസ് ഹീപ്‌സിന് എതിരെയാണ് ലൈംഗിക പീഡന ആരോപണം. ഗൈനക്കോളജിസ്റ്റ്, കാന്‍സര്‍ രോഗവിദഗ്ധന്‍ എന്നീ രണ്ട് നിലകളിൽ പ്രഗല്‍ഭനായ ഇദ്ദേഹം രോഗികളായി എത്തുന്ന സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചു എന്നാണ് പരാതി. കാന്‍സര്‍ അടക്കം രോഗങ്ങളുള്ള അഞ്ഞൂറിലേറ സ്ത്രീകളാണ് പരാതിയുമായി രംഗത്തു വന്നത്.
പരാതിയുമായി എത്തിയ സ്ത്രീകൾക്ക് 250 മില്യന്‍ ഡോളര്‍ (1870 കോടി രൂപ) നഷ്ടപരിഹാരം നല്‍കാനുള്ള പാക്കേജ് സര്‍വകലാശാല തയ്യാറാക്കിയത്.
Post Your Comments