PalakkadLatest NewsKeralaNattuvarthaNews

യു​വാ​ക്ക​ളു​ടെ മ​ര​ണം: അ​പ​ക​ട കാ​ര​ണം കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ

പാലക്കാട്: വെള്ളപ്പാറയില്‍ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടം കെഎസ്ആര്‍ടിസി ഡ്രൈവറിന്റെ പിഴവ് മൂലമെന്ന് റിപ്പോര്‍ട്ട്. ബസ് ഡ്രൈവറുടെ പിഴവ് മൂലമാണ് ബൈക്ക് യാത്രക്കാര്‍ ബസിനും ലോറിക്കും ഇടയില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. അ​പ​ക​ട​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ ബ​സി​ന്‍റെ ഡ്രൈ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി ജി​ല്ലാ ഓ​ഫീ​സ​ര്‍ ശി​പാ​ര്‍​ശ ചെ​യ്തു.

പാലക്കാട് വടക്കാഞ്ചേരി ഡിപ്പോയിലെ ഡ്രൈവര്‍ ഔസേപ്പിനെതിരേയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ബസിലെ യാത്രക്കാരോടും പോലീസിനോടും വിവരങ്ങള്‍ തേടിയ ശേഷമായിരുന്നു ജില്ലാ ഓഫീസറുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ കേസെടുത്ത കുഴല്‍മന്ദം പോലീസ്, അപകടത്തിനിടയാക്കിയ കെഎസ്ആര്‍ടിസി ബസ് പിടിച്ചെടുത്തു.

മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാനുള്ള ശ്രമം രാത്രിയും തുടരുന്നു: രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശങ്ക

പാലക്കാട് കാവിശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസര്‍കോട് സ്വദേശി സാബിത്ത് എന്നിവരയാണ് അപകടത്തില്‍ മരിച്ചത്. അമിതവേഗത്തിലെത്തിയ ബൈക്ക് ലോറിയിലിടിച്ച് അപകടം സംഭവിച്ചെന്നായിരുന്നു ആദ്യനിഗമനം. എന്നാല്‍ ചൊവ്വാഴ്ച രാവിലെ അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ പിന്നിലുണ്ടായിരുന്ന ഒരു കാറിലെ ഡാഷ്‌കാമില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് യാഥാര്‍ഥ്യം പുറത്തുവന്നത്.

റോഡിന്റെ വലതുവശത്തുകൂടെ പോവുകയായിരുന്ന ലോറിയെ മറികടക്കുകയായിരുന്നു ബൈക്ക്. ഈ സമയം ലോ​റി​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​സ് പെ​ട്ടെ​ന്നു വെ​ട്ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്. ഇടതുഭാഗത്ത് സ്ഥലമുണ്ടായിട്ടും ബസ് മനഃപൂര്‍വം വലത്തേക്ക് വെട്ടിച്ചതാണെന്നാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button