ബിഗ് ബോസിന്റെ ആദ്യ സീസണിലൂടെ പ്രേക്ഷക പ്രീതി ഏറ്റുവാങ്ങിയ താരമാണ് ബഷീർ ബഷി. രണ്ട് വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് ബഷീർ ബഷി. ഇവർ പങ്കുവക്കുന്ന പോസ്റ്റുകൾ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ, പ്രേക്ഷകർക്കായി ചില വിവരങ്ങൾ പങ്കുവെയ്ക്കുകയാണ് ഇവർ. മഷൂറ ഗർഭിണിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് മറുപടി നൽകുകയാണ് ഇവർ.
Also Read:അമ്മയെ മർദിച്ചു കൊലപ്പെടുത്തി : മകൻ അറസ്റ്റിൽ
‘മഷൂറ ഗർഭിണിയാണോന്ന് എല്ലാവരും ചോദിക്കുന്നു. എന്താണ് നിങ്ങൾക്ക് തോന്നുന്നത്. ഇക്കാര്യം ഞങ്ങൾ പോലും അറിഞ്ഞിട്ടില്ലല്ലോ. ഇതിനെ കുറിച്ച് വിശദമായി സംസാരിക്കണം എന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു. മഷൂറ ഗർഭിണിയാണ്, അവൾ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ പറഞ്ഞ് കണ്ടന്റ് ഉണ്ടാക്കി കാശ് വാങ്ങുന്നവരുണ്ട്. അവരൊക്കെ സ്വന്തം കുടുംബത്തിലെ കാര്യങ്ങൾ പറഞ്ഞാൽ പോരെ. അപമാനം പറയേണ്ടതില്ല. ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അത് നിങ്ങളോട് പറയും. അത് മറച്ച് വെക്കേണ്ടത് ഇല്ലല്ലോ’, സുഹാനയും ബഷീർ ബഷിയും ചോദിക്കുന്നു.
രണ്ട് ഭാര്യമാരിൽ ആരോടാണ് ഇഷ്ടമെന്ന ചോദ്യത്തിന് ബഷീർ മുൻപ് മറുപടി നൽകിയിട്ടുണ്ട്. രണ്ട് ഭാര്യമാരും തനിക്ക് ഒരുപോലാണെന്നും ആരോടും ഇഷ്ടം കൂടുതലോ കുറവോ ഇല്ലെന്നും താരം പറയുന്നു. സന്തുഷ്ടകരമായാണ് ദാമ്പത്യം പോകുന്നതെന്നും അതിനാൽ ഒരു കലഹത്തിന്റെ ആവശ്യം വരുന്നില്ലെന്നും താരം വ്യക്തമാക്കിയിരുന്നു. സുഹാനക്കും മഷൂറക്കും അവരുടെതായ ഇഷ്ടങ്ങൾ ആണുള്ളത്, അതുമായി അവർ മുന്നോട്ട് പോകുമെന്നും ബഷീർ.
Post Your Comments