Latest NewsKeralaNews

‘അവൻ ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല,എല്ലാവരും ബുദ്ധിമുട്ടുന്നതില്‍ സങ്കടമുണ്ട്’:ബാബുവിനെ കാത്ത് പ്രാര്‍ത്ഥനയോടെ ഉമ്മ

മലയില്‍ തുടുങ്ങിയ വിവരം തിങ്കളാഴ്ച വൈകുന്നേരത്തോടെ ബാബു ഉമ്മയെ വിളിച്ച് പറയുകയായിരുന്നു.

മലമ്പുഴ: ചെറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരവെ പ്രാര്‍ത്ഥനയോടെ നിമിഷങ്ങള്‍ തള്ളി നീക്കുകയാണ് ബാബുവിന്റെ ഉമ്മ റഷീദ. ചൊവ്വാഴ്ച വൈകുന്നേരം വരെയും പ്രതീക്ഷയോടെ മലമുകളിലേക്ക് നോക്കിയിരിക്കുകയായിരുന്നു അവര്‍. ചൊവ്വാഴ്ച പകല്‍ മുഴുവന്‍ മലയടിവാരത്തില്‍ വന്നിരിക്കുകയായിരുന്നു ബാബുവിന്റെ ഉമ്മ. ഒടുവില്‍ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വൈകീട്ട് വീട്ടിലേക്ക് മടങ്ങിയത്. മലയില്‍ തുടുങ്ങിയ വിവരം തിങ്കളാഴ്ച വൈകുന്നേരത്തോടെ ബാബു ഉമ്മയെ വിളിച്ച് പറയുകയായിരുന്നു. കുഴപ്പമാെന്നുമില്ലെന്ന് പറഞ്ഞ് ബാബു ഫോണ്‍ വെച്ചു. പിന്നെ ഏറെ നേരം വിളിച്ചിട്ടും ഫോണ്‍ കിട്ടിയില്ല.

Read Also: വിവാഹദിനത്തില്‍ വധുവായ നനഴ്സിങ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

‘അവന്‍ എന്തിനാണ് മലയിലേക്ക് പോയതെന്ന് അറിയില്ല. എന്തിന് പോയതാണെങ്കിലും ആരോടും പറയാതെ പോയത് തെറ്റാണ്. പക്ഷെ എനിക്കെന്റെ മകനെ തിരിച്ചു കിട്ടിയേ പറ്റൂ,-റഷീദ പറഞ്ഞു. അവന്‍ ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ലെന്നും റഷീദ ആശങ്കയോട് പറയുന്നു. അതേസമയം കരസേന അംഗങ്ങള്‍ ബാബുവിന് അടുത്തെത്തിയെന്നാണ് ഒടുവില്‍ ലഭിച്ച വിവരം. ചെങ്കുത്താല മലയിടുക്കാണ് രക്ഷാദൗത്യത്തിന് തടസ്സം. ബാബുവുമായി സൈന്യം ആശയവിനിമയം നടത്തുകയും ഡ്രോണ്‍ ഉപയോഗിച്ച് ബാബു എവിടെയാണെന്ന് കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. മലയിടുക്കില്‍ ബാബു കുടുങ്ങിയിട്ട് 40 മണിക്കൂര്‍ പിന്നിട്ടു. പുലര്‍ച്ചെ നാല് മണിയോടെയാണ് ബാബുവുമായി സംഘം ആശയവിനിമയം നടത്തിയത്. 600 മീറ്റര്‍ ഉയരത്തിലെ ഇടുക്കിലാണ് ബാബു കുടുങ്ങിയത്. കാലിന് പൊട്ടലുണ്ടെന്ന സംശയവുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button