Latest NewsKeralaNews

വെള്ളവും ഭക്ഷണവും നല്‍കി: ചിരിച്ച് കൊണ്ട് ബാബു, രക്ഷാപ്രവർത്തനം അന്തിമഘട്ടത്തിൽ

മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിന് രക്ഷപ്പെടുത്താനുള്ള ദൗത്യം അവസാനഘട്ടത്തില്‍. ബാബുവിന്റെ ശരീരത്തില്‍ സുരക്ഷാ ബെല്‍റ്റ് ഘടിപ്പിച്ചു. മുകളിലേക്ക് കയറി തുടങ്ങി. നേരത്തെ, ബാബുവിന് രക്ഷാപ്രവര്‍ത്തകര്‍ വെള്ളവും ഭക്ഷണവും നല്‍കിയാതായി റിപ്പോർട്ടുകളുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകരെ കണ്ട ബാബു എഴുന്നേറ്റ് നിന്ന് കൈവീശുകയായിരുന്നു. മല മുകളിലെത്തിയ സംഘം കയര്‍ കെട്ടി താഴേക്ക് ഇറങ്ങുകയായിരുന്നു. കയറില്‍ പിടിച്ച് കയറുന്ന ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് കരുതുന്നത്.

Also Read:മുഖം എന്ന ഐഡന്റിറ്റി മറച്ച് സമൂഹത്തിലിറങ്ങുന്നത് ഏറ്റവും വലിയ വൃത്തികേട്: ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച് ജസ്ല മാടശേരി

തിങ്കളാഴ്ച രാവിലെയാണ് ബാബു സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയത്. 1000 മീറ്റര്‍ ഉയരമുള്ള മല. സുഹൃത്തുക്കള്‍ വിശ്രമിക്കുന്നതിനിടെ മുകളിലേക്ക് കയറിയ ബാബു കാല്‍ വഴുതി പാറയിടുക്കിലേക്ക് വീഴുകയായിരുന്നു. കുടുങ്ങിക്കിടക്കുന്ന വിവരം ബാബു തന്നെയാണ് സുഹൃത്തുക്കളെ അറിയിച്ചത്. മൊബൈല്‍ ഫോണില്‍ ഫോട്ടോകള്‍ എടുത്ത് ബാബു അയച്ചു. രക്ഷിക്കണമെന്ന് ഫയര്‍ ഫോഴ്‌സിനെ വിളിച്ച് ആവശ്യപ്പെട്ടു. രക്ഷപ്രവര്‍ത്തനം ആരംഭിച്ചു. ഫോണിന്റെ ഫ്‌ളാഷ് തെളിയിച്ച് കുടുങ്ങി കിടന്ന സ്ഥലം അറിയിക്കാന്‍ ബാബു ശ്രമിക്കുന്നുണ്ടായിരുന്നു. ഷര്‍ട്ടുയര്‍ത്തി കാണിച്ചു. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ബാബു കുടുങ്ങി കിടക്കുന്ന സ്ഥലം തിരിച്ചറിയാന്‍ പറ്റിയത്.

രക്ഷാപ്രവര്‍ത്തരോട് ബാബു വെള്ളം ആവശ്യപ്പെട്ടു. എന്നാല്‍ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. ശക്തമായ കാറ്റ് കാരണം ഹെലികോപ്റ്ററിന് ബാബുവിന് അടുത്തേക്ക് അടുക്കാന്‍ പറ്റിയില്ല. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്നുള്‍പ്പെടെയുള്ള സംഘം എത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button