ലക്നൗ: നിയമസഭാ തിരഞ്ഞെടുപ്പടുക്കുന്ന ഉത്തർപ്രദേശിൽ സുരക്ഷക്കായി സൈന്യത്തെ വിന്യസിച്ചു. വിവിധ അർധസൈനിക വിഭാഗങ്ങളിലെ 412 കമ്പനികളായി 50,000 സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ അതിർത്തികൾ മുഴുവൻ പോലീസ് സീൽ ചെയ്തു കഴിഞ്ഞു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കർശനമായ സുരക്ഷാ മാനദണ്ഡങ്ങളാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്. മഥുരയിൽ മാത്രം 75 കമ്പനി സൈന്യത്തെയാണ് വിന്യസിച്ചിരിക്കുന്നത്. മൊത്തം നിയമസഭാ മണ്ഡലത്തിൽ 21,000 സൈനികരുടെ സാന്നിധ്യമുണ്ട്.
സംസ്ഥാനത്തെ മദ്യശാലകൾ 48 മണിക്കൂർ നേരത്തേക്ക് അടച്ചിട്ട പോലീസ് ഉദ്യോഗസ്ഥർ ഇലക്ഷൻ കമ്മീഷന്റെ ഉത്തരവുകൾ പ്രാവർത്തികമാക്കുകയാണ്. വോട്ടിംഗ് കേന്ദ്രങ്ങളുടെ 200 മീറ്റർ പരിധിയിൽ കാണപ്പെടുന്ന സ്ഥാനാർഥികളുടെ ബാനറുകളും ഹോർഡിങ്ങുകളും മുഴുവൻ പോലീസ് നീക്കം ചെയ്യുകയാണ്.
Post Your Comments