KeralaLatest NewsNews

അതിവേഗ യാത്ര: വന്ദേഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് ബദലാകുമെന്ന് ശശി തരൂര്‍

തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്ന് കാസർകോട് എത്താൻ സിൽവർലൈൻ തന്നെ വേണമെന്നില്ലെന്ന് കോൺ​ഗ്രസ് നേതാവ് ശശി തരൂർ. മുഖ്യമന്ത്രിയുടെ വികസന ആവശ്യം താൻ മനസ്സിലാകുന്നുണ്ടെന്നും എന്നാൽ അതിവേ​ഗയാത്രയ്ക്ക് സിൽവ‍ർ ലൈൻ പദ്ധതി തന്നെ വേണമെന്നില്ലെന്നും തരൂർ പറഞ്ഞു.

കേരളത്തിലെ നിലവിലെ റെയിൽവേ പാത വികസിപ്പിച്ചാൽ മതി. വന്ദേഭാരത് ട്രെയിനുകൾ സിൽവ‍ർ ലൈൻ പദ്ധതിക്ക് ബദലാവാൻ അനുയോജ്യമാണ്. വന്ദേഭാരത് ട്രെയിനുകൾ ഓടിക്കാൻ സാധിക്കുന്ന രീതിയിൽ കേരളത്തിലെ തീവണ്ടിപ്പാതകൾ വികസിപ്പിക്കണം. ഇതിനായി കേന്ദ്രവും സംസ്ഥാനവും ചർച്ച നടത്തണമെന്നും തരൂ‍ർ പറഞ്ഞു.

Read Also  :  നിയമ നിർദ്ദേശങ്ങൾ തിരിച്ചടിയാകുന്നു: ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടച്ചുപൂട്ടേണ്ടി വരുമെന്ന് മെറ്റ

അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയെ താന്‍ പിന്തുണച്ചിട്ടില്ലെന്നും തന്റെ നിലപാടിനെ മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിക്കുകയാണ് ചെയ്തതെന്നും തരൂ‍ർ പറഞ്ഞു. വിഷയത്തില്‍ പഠിച്ചിട്ട് പ്രതികരിക്കാം എന്ന നിലപാടായിരുന്നു താന്‍ കൈക്കൊണ്ടിരുന്നതെന്നും തരൂര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button