Latest NewsKeralaNewsIndia

ലോകായുക്തയെ നോക്കുകുത്തിയാക്കാനുള്ള ശ്രമം, സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ മൗനം വിരോധാഭാസം: വി മുരളീധരൻ

ഡൽഹി: അഴിമതിക്കെതിരെ നിലകൊള്ളേണ്ട ലോകായുക്തയെ വെറും നോക്കുകുത്തി ആക്കാനുള്ള ശ്രമമാണ് അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ച പിണറായി സർക്കാർ പുതിയ ഓർഡിനൻസിലൂടെ ലക്ഷ്യമിടുന്നത് എന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ.

കേന്ദ്ര ഗവൺമെൻറിൻറെ ഓർഡിനൻസുകളെ സ്ഥിരമായി എതിർക്കാറുള്ള സിപിഎം ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കാനുള്ള ഓർഡിനൻസിനെക്കുറിച്ച് മൗനം പാലിക്കുന്നത് വിരോധാഭാസമാണ്. സ്വന്തം മന്ത്രിസഭയിലെ സിപിഐയുടെ എതിർപ്പിനെ അവഗണിച്ച് ഗവർണർക്കുമേൽ ലോകായുക്ത ഓർഡിനൻസ് അടിച്ചേൽപ്പിക്കുകയാണ് ഉണ്ടായത് എന്നത് പകൽ പോലെ വ്യക്തമാണ്.

യുപിയിലും ഗോവയിലും ബിജെപിക്ക് തുടര്‍ഭരണം, കോണ്‍ഗ്രസിന് ദയനീയ തോല്‍വി : സര്‍വേ ഫലങ്ങള്‍ പുറത്ത്

ഒരു ഭരണഘടനാ പദവി വഹിക്കുന്ന ഏതൊരു ഗവർണറും സ്വീകരിക്കുന്ന നടപടിക്രമങ്ങൾ കോൺഗ്രസ് നേതാക്കൾക്ക് അറിയാമെന്നിരിക്കെ ഗവർണറുടെ ഓഫീസിനെ ഓർഡിനൻസ് ഒപ്പുവെച്ചു എന്നുള്ള പേരിൽ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് രാഷ്ട്രീയ സങ്കുചിത മനോഭാവം ആണ് എന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button