തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെ ഞായറാഴ്ചകളില്‍ എര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. ഇന്ന് ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈമാസം 28 മുതല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തന സമയം രാവിലെ മുതല്‍ വൈകുന്നേരം വരെയാക്കാന്‍ തീരുമാനമായി. എന്നാല്‍ ക്ലാസുകളില്‍ 50 ശതമാനം വിദ്യാര്‍ഥികളെ മാത്രമേ ഒരുദിവസം പങ്കെടുക്കാന്‍ അനുവദിക്കു.
Read Also : ‘റഷ്യ സുരക്ഷിതമല്ലെങ്കിൽ പിന്നെ യൂറോപ്പിനും സുരക്ഷിതത്വമുണ്ടാവില്ല’ : നിർണായക പ്രസ്താവനയുമായി ഫ്രാൻസ്
ഉത്സവങ്ങളിൽ കൂടുതൽ പേരെ പങ്കെടുക്കാൻ അനുവദിക്കുന്നതും ആലോചനയിലുണ്ട്. ആറ്റുകാൽ പൊങ്കാല, മാരാമൺ കൺവെൻഷൻ, ആലുവ ശിവരാത്രി എന്നീ സന്ദർഭങ്ങൾക്കായി പ്രത്യേക മാനദണ്ഡം ഇറക്കാനാണ് തീരുമാനം. അതേസമയം, ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ തുടരാനും തീരുമാനമായി.
Post Your Comments