തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം ചേരും. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയേക്കും എന്നാണ് സൂചന. നിയന്ത്രണങ്ങള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നതാകും കോവിഡ് അവലോകന യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക.
കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച നിയന്ത്രണങ്ങൾ തുടരണമോ എന്നത് യോഗം ചർച്ച ചെയ്യും. ഞായറാഴ്ച നിയന്ത്രണളിൽ ഇളവിന് സാധ്യതയെന്നും കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ തുടരുമെന്നുമാണ് സൂചന. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരുന്നത്.
സംസ്ഥാനത്ത് അര ലക്ഷത്തിന് മുകളിൽ നിന്നിരുന്ന പ്രതിദിന രോഗ ബാധ 22,000 യിലേക്ക് കുറഞ്ഞിട്ടുണ്ട്പരിശോധിക്കുന്നത്തിൽ രണ്ടിൽ ഒരാൾ പോസിറ്റീവ് ആവുന്ന തീവ്ര വ്യാപനത്തിൽ നിന്ന് ടി പി ആർ 30 ന് താഴേയ്ക്കും എത്തി. ഇതോടെയാണ് കൂടുതൽ ഇളവുകൾ നൽകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നത്. ഞായറാഴ്ചയിലെ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾക്ക് ഇളവുകൾ വേണമെന്ന് മത സമുദായിക സംഘടനകൾ അടക്കം ആവശ്യം ഉന്നയിച്ചിരുന്നു.അതേസമയം, ജില്ലാ അടിസ്ഥാനത്തിൽ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ തുടരും. നിലവിൽ കൊല്ലം ജില്ലയാണ് കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിൽ ഉള്ളത്. കാസർഗോഡ് ജില്ല ഒരു വിഭാഗത്തിലും ഉൾപ്പെട്ടിട്ടില്ല. രോഗ വ്യാപന തോത് അനുസരിച്ചു ജില്ലകളെ പുനർക്രമീകരിക്കാനും അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും.
Post Your Comments