കൊച്ചി : ബോളിവുഡ് നടൻ ഷാരുഖ് ഖാനെതിരായ സോഷ്യൽമീഡിയ പ്രചാരണത്തിൽ പ്രതികരണവുമായി ഐഷ സുൽത്താന. സ്വാതന്ത്ര്യ സമര സേനാനിയുടെ മകനെ ദേശസ്നേഹം പഠിപ്പിക്കാൻ സ്വാതന്ത്ര്യസമരത്തിൽ ഒരു നിഴൽ പോലും ഇല്ലാത്ത, സ്വന്തമായി ഒരു സ്വാതന്ത്ര്യ സമര സേനാനി പോലും ഇല്ലാത്ത നിങ്ങൾക്കെന്ത് യോഗ്യതയാണ് ഉള്ളതെന്നും ഐഷ ചോദിച്ചു. ഇന്ത്യയൊരു ജനാധിപത്യ രാജ്യമാണെന്നും അല്ലാതെ നിങ്ങളുടെ ഒക്കെ തറവാട്ട് സ്വത്തല്ലെന്നും ഐഷ സുൽത്താന പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഐഷ സുൽത്താനയുടെ പ്രതികരണം.
Read Also : വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വാവ സുരേഷിനോട് അസൂയ: പിന്തുണയുമായി മന്ത്രി വി എൻ വാസവൻ
കുറിപ്പിന്റെ പൂർണരൂപം :
സ്വാതന്ത്ര്യ സമര സേനാനിയുടെ മകനെ ദേശസ്നേഹം പഠിപ്പിക്കാൻ സ്വാതന്ത്ര്യസമരത്തിൽ ഒരു നിഴൽ പോലും ഇല്ലാത്ത, സ്വന്തമായി ഒരു സ്വാതന്ത്ര്യ സമര സേനാനി പോലും ഇല്ലാത്ത നിങ്ങൾക്കെന്ത് യോഗ്യതയാണ് ഉള്ളത്? ഇനി ഷാരൂഖ് ന്റെ യോഗ്യതയാണ് അറിയേണ്ടതെങ്കിൽ നിങ്ങൾക്ക് പറഞ്ഞ് തരാം… സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന, ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വിദ്യാർഥി കാലഘട്ടം മുതൽ അംഗമായിരുന്ന പെഷവാര്‍ കേന്ദ്രീകരിച് ക്വിറ്റ് ഇന്ത്യാ സമരത്തിലെ മുന്നണി പോരാളി ആയിരുന്ന താജ് മുഹമ്മദ് ഖാന്റെ മകനാണ് ഷാരൂഖ് ഖാൻ…
Read Also : അമ്പലമുക്കിൽ യുവതിയെ കുത്തിക്കൊന്ന സംഭവം: പൊലീസിന് പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
ഷാരൂഖിന്റെ അമ്മ സുഭാഷ് ചന്ദ്ര ബോസിന്റെ കാലഘട്ടത്തിൽ ഇന്ത്യൻ നാഷണൽ ആർമിയിൽ മേജർ ജനറൽ ആയിരുന്ന ഷാനവാസ് ഖാന്റെ ദത്ത് പുത്രിയായിരുന്നു… ഷാരൂഖ് ദുആ ചെയ്യും, ഇസ്ലാം പ്രാക്ടീസ് ചെയ്യും, സിനിമയിൽ അഭിനയിക്കും, ഹിന്ദു പെണ്ണിനെ കല്യാണം കഴിക്കും, മക്കളെ ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാൻ അനുവദിക്കും… അയാൾക്ക് വേണ്ടതൊക്കെ ചെയ്യും… ഇതൊരു ജനാധിപത്യ രാജ്യമാണ് അല്ലാതെ നിങ്ങളുടെ ഒക്കെ തറവാട്ട്സ്വത്തല്ലാ.
Post Your Comments