
മലപ്പുറം: വിവാഹം കഴിഞ്ഞ് ഒരു ദിവസം താമസിച്ച ശേഷം ഭാര്യ വീട്ടില്‍ നിന്നും മുങ്ങിയ യുവാവ് പൊലീസ് പിടിയിൽ. മലപ്പുറം വണ്ടൂരില്‍ ആണ് സംഭവം. കൊണ്ടോട്ടി ചെറുകാവ് സ്വദേശി മണ്ണാറക്കൽ കമറുദീനാണ് പൊലീസ് പിടിയിലായത്.
ഒരു വർഷം മുമ്പാണ് കമറുദീൻ വണ്ടൂര്‍ കുറ്റിയില്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചത്. വിവാഹ ദിവസം പെൺകുട്ടിയുടെ വീട്ടില്‍ താമസിച്ച ശേഷം കമറുദ്ദീൻ രാവിലെ ഇവിടെ നിന്നും മുങ്ങുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊണ്ടോട്ടിയില്‍ നിന്നാണ് കമറുദ്ദീൻ പിടിയിലായത്. അവിടെ മറ്റൊരു ഭാര്യക്കും മക്കള്‍ക്കുമൊപ്പം കഴിയുകയായിരുന്നു കമറുദ്ദീൻ. ലൈംഗീക പീഡനമടക്കമുള്ള പരാതികളാണ് വണ്ടൂരിലെ പെൺകുട്ടി കമറുദ്ദീനെതിരെ നല്‍കിയിട്ടുള്ളത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Post Your Comments