Latest NewsCricketNewsSports

ടി20 ലോക കപ്പ് 2022: ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നത് മിനിട്ടുകള്‍ക്കുള്ളില്‍

ദുബായ്: ഈ വര്‍ഷം നടക്കാനിരുന്ന ടി20 ലോക കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി ഐസിസി. സോഷ്യൽ മീഡിയയിലൂടെയാണ് ഐസിസി ഇക്കാര്യം പുറത്തുവിട്ടത്. വില്പന തുടങ്ങി വെറും മിനിട്ടുകള്‍ക്കുള്ളില്‍ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞു. ഒക്ടോബര്‍ 23ന് മെല്‍ബണില്‍ വച്ചാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം.

ഐസിസി വേദികളില്‍ മാത്രമാണ് ഇന്ത്യ-പാക് പോരാട്ടങ്ങള്‍ സംഭവിക്കാറുള്ളത്. അതിനാല്‍ തന്നെ ഏറ്റവും കൂടുതല്‍ ക്രിക്കറ്റ് ആരാധകരെ ടെലിവിഷന് മുന്നിലെത്തിക്കുന്ന മത്സരമാണ് ഇന്ത്യ-പാക് പോരാട്ടം. അവസാനം ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ പാകിസ്ഥാനായിരുന്നു ജയം.

Read Also:- മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ..!

ഒക്ടോബര്‍ 16 മുതല്‍ നവംബര്‍ 13 വരെ നടക്കുന്ന ടൂര്‍ണമെന്റ് ഏഴ് വേദികളിലായാണ് നടക്കുന്നത്. മെല്‍ബണ്‍, സിഡ്‌നി, ബ്രിസ്‌ബെയ്ന്‍, അഡ്ലൈഡ്, ഗീലോംഗ്, ഹോബാര്‍ട്ട്, പെര്‍ത്ത് എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്. നവംബര്‍ ഒമ്പതിന് ഒന്നാം സെമിയും നവംബര്‍ പത്തിന് രണ്ടാം സെമിയും നടക്കും. നവംബര്‍ 13 ന് മെല്‍ബണിലാണ് ഫൈനല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button