ഡെറാഡൂണ്‍ : ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചത് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. യുപിഎ സര്‍ക്കാരിന്റെ ദുര്‍ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു നദ്ദയുടെ പരാമര്‍ശം.
‘ ഉത്തരാഖണ്ഡില്‍ മിലിട്ടറി ധാം നിര്‍മ്മിക്കുന്നത് ബിജെപി സര്‍ക്കാരാണ്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ എന്ന ജവാന്മാരുടെ എക്കാലത്തെയും ആഗ്രഹം സഫലമാക്കിയതും ബിജെപിയാണ്. 1971-71 കാലഘട്ടത്തിലാണ് ഈ ആവശ്യം മുന്നോട്ട് വെച്ചത്. നരേന്ദ്ര മോദി ഇന്നത് നടപ്പിലാക്കി. പദ്ധതിയിലൂടെ ജവാന്മാര്‍ക്ക് 42,000 കോടി രൂപയാണ് രൂപയാണ് അനുവദിച്ചത്. ഇതിലൂടെ ഉത്തരാഖണ്ഡിലെ 1.16 ലക്ഷം സൈനികര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിക്കുന്ന സൈനികര്‍ക്ക് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നല്‍കുന്നുണ്ട്’, നദ്ദ പറഞ്ഞു.
ഉത്തരാഖണ്ഡ് ഹിമാചല്‍ ഉള്‍പ്പെടെയുള്ള മലയോര സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക പദ്ധതികള്‍ കോണ്‍ഗ്രസ് നിര്‍ത്തലാക്കി. എന്നാല്‍ മോദി സര്‍ക്കാരാണ് ഇവര്‍ക്ക് വേണ്ടി പദ്ധതികള്‍ ആരംഭിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments