KeralaLatest NewsNews

തലയ്ക്കടിയേറ്റ് ചികിത്സയിലിരുന്ന ​ഗുണ്ടാതലവൻ ‘മെന്റൽ ദീപു’ മരിച്ചു

ഒരു ഗുണ്ടാനേതാവുമായി ഒരുമിച്ചിരുന്ന് മദ്യപിച്ച ഈ സംഘം ആദ്യം തുണ്ടത്തിൽ വച്ച് തർക്കത്തിലേർപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം: ​ഗുണ്ടാതലവൻ മെന്റൽ ദീപു (37) മരിച്ചു. ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കവേ ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. ചന്തവിളയിൽ വച്ച് മദ്യപിക്കുന്നതിനിടെയാണ് ദിവസങ്ങൾക്ക് മുമ്പ് മെന്റൽ ദീപുവിനു നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു.

കഴിഞ്ഞ ബുധനാഴ്ച രാത്രി ഉണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. കേസിൽ അയിരൂപ്പാറ സ്വദേശി കുട്ടൻ ശാസ്തവട്ടം സ്വദേശി പ്രവീൺ, കിളിമാനൂർ സ്വദേശി ലിബിൻ എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്. അയിരൂപ്പാറ സ്വദേശി സ്റ്റീഫനെക്കൂടി പിടികൂടാനുണ്ടെന്നും ഇയാൾ ഒളിവിലാണെന്നുമാണ് പൊലീസ് പറഞ്ഞത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ മങ്ങാട്ടുകോണത്ത് നിന്നാണ് പിടികൂടിയത്.

Read Also: നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഞായറാഴ്ച്ച 331 കേസുകൾ; മാസ്‌ക് ധരിക്കാത്തത് 4,045 പേർ

ഒരു ഗുണ്ടാനേതാവുമായി ഒരുമിച്ചിരുന്ന് മദ്യപിച്ച ഈ സംഘം ആദ്യം തുണ്ടത്തിൽ വച്ച് തർക്കത്തിലേർപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. ഇതിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. തുടർന്നാണ് ചന്തവിളയിലെത്തിയത്. ചന്തവിളയിൽ ഒരു കടക്കു മുന്നിലിരുന്ന മദ്യപിക്കുമ്പോഴായിരുന്നു ഒപ്പമുണ്ടായിരുന്നവർ ബിയർ കുപ്പിയും, കല്ലും കൊണ്ട് ദീപുവിനെ ആക്രമിച്ചത്.

shortlink

Post Your Comments


Back to top button