കേരളത്തില്‍ സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കാന്‍സറുകളാണ് സ്തനാര്‍ബുദവും ഗര്‍ഭാശയഗള കാന്‍സറും.12 വയസ്സുള്ള ചെറിയ കുട്ടിയില്‍ തുടങ്ങി 101 വയസ്സുള്ള അമ്മൂമ്മമാരില്‍ വരെ ബ്രെസ്റ്റ് കാന്‍സര്‍ കണ്ടിട്ടുണ്ട്. പുരുഷന്മാരിലെ നമ്പര്‍ വണ്‍ കാന്‍സര്‍ ഹെഡ് നെക്ക് കാന്‍സര്‍ ആണ്. അതുപോലെ തന്നെ ശ്വാസകോശ കാന്‍സറും വളരെയധികം കൂടുതലാണ്. സ്തനത്തില്‍ മുഴ, നിപ്പിള്‍ ഡിസ്ചാര്‍ജ്, നിപ്പിള്‍ അകത്തേക്ക് വലിഞ്ഞു പോകുക എന്നിവയാണ് സ്തനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.
Read Also :പാവയ്ക്ക ജ്യൂസിന്റെ ഔഷധ ഗുണങ്ങൾ!
ആര്‍ത്തവവിരാമം വന്ന ഒരു സ്ത്രീക്ക് സ്തനത്തില്‍ ഒരു മുഴ വന്നു കഴിഞ്ഞാല്‍ അത് സ്തനാര്‍ബുദത്തിനുള്ള ഒരു കാരണം ആകാം. ഫൈബ്രോയ്ഡിനോമ, ഫൈബ്രോസിസ്റ്റിക് ഡിസീസ് എന്നിങ്ങനെ കാന്‍സര്‍ അല്ലാത്ത മുഴകളും സ്തനത്തില്‍ വരാം. ഇതൊക്കെ മുഴയായിട്ട് മാത്രമാകാം വരുന്നത്. പക്ഷേ ഇവയൊക്കെ ആര്‍ത്തവസമയത്തേ വരൂ. ആര്‍ത്തവവിരാമത്തിനുശേഷം സ്തനത്തില്‍ വരുന്ന ഏതൊരു മുഴയും സംശയത്തോടെ കാണേണ്ടതാണ്.
ഗര്‍ഭാശയഗള കാന്‍സറിന്റെ ലക്ഷണങ്ങള്‍
ഗര്‍ഭാശയഗള കാന്‍സറിന്റെ ലക്ഷണങ്ങള്‍ ബ്ലീഡിങ് ആയിട്ട് വരാം. പ്രത്യേകിച്ചും ലൈംഗികബന്ധത്തിനു ശേഷം ഉള്ള ബ്ലീഡിങ്. സ്പോട്ടിങ് എന്ന് പറയും. ചെറിയ ചെറിയ തുള്ളികള്‍ വരുക. ദുര്‍ഗന്ധമുള്ള ഡിസ്ചാര്‍ജ് വരുക ഇതൊക്കെയാണ് തുടക്കത്തിലുള്ള ലക്ഷണങ്ങള്‍. കുറെ വലുതായിക്കഴിയുമ്പോള്‍ വേദന വരും. മൂത്രം ഒഴിക്കാന്‍ ബുദ്ധിമുട്ട്, നടുവിന് വേദന എന്നിവ വരും. ഒരുപാട് താമസിക്കാതെ തുടക്കത്തിലേ ഇത് കണ്ടുപിടിക്കണം. ബ്ലീഡിങ്, സ്പോട്ടിങ് അങ്ങനെയുള്ള കാര്യങ്ങള്‍ക്കൊക്കെയാണ് നമ്മള്‍ പ്രാധാന്യം കൊടുക്കേണ്ടത്.
ശ്വാസകോശ കാന്‍സറിന്റെ ലക്ഷണങ്ങള്‍
ചുമ, ശ്വാസം മുട്ടല്‍, നെഞ്ചു വേദന എന്നിവയാണ് ശ്വാസകോശ കാന്‍സറിന്റെ ലക്ഷണങ്ങള്‍. ഇതൊക്കെ തന്നെയാണ് ന്യൂമോണിയ, ആസ്മ, ബ്രോങ്കൈറ്റിസ് എന്നീ രോഗങ്ങളുടെയും ലക്ഷണങ്ങള്‍. പക്ഷേ നീണ്ടു നില്‍ക്കുന്ന ചുമ, ചുമച്ചു രക്തം വരിക, ശരീരഭാരം കുറയുക, ചുമയും ശ്വാസം മുട്ടലും വരുക, ശബ്ദം പതറുക, ശബ്ദത്തിന് വ്യത്യാസം വരുക ഇങ്ങനെയുളള ബുദ്ധിമുട്ടുകളാണ് ശ്വാസകോശ കാന്‍സറിന്റെ ലക്ഷണങ്ങളായി വരുന്നത്.
വന്‍കുടല്‍ കാന്‍സറും ലക്ഷണങ്ങളും
റെക്ടല്‍ കാന്‍സര്‍ ലക്ഷണങ്ങള്‍ കാണുമ്പോള്‍ പലരും പൈല്‍സ് ആണെന്നു തെറ്റിദ്ധരിച്ച് ചികിത്സ തേടാറില്ല. പക്ഷേ എല്ലാം പൈല്‍സ് ആയിരിക്കില്ല. അതില്‍ ചില ആള്‍ക്കാര്‍ക്കെങ്കിലും റെക്ടല്‍ (മലദ്വാരം )കാന്‍സര്‍ കാണും. അതായത് റെക്ടത്തിനകത്ത് മുഴ വരാം. ബ്ലീഡിങ് വരാം. മലശോധനയില്‍ വ്യത്യാസം വരാം. ഇതൊക്കെയാണ് പ്രധാന ലക്ഷണം. വേദന വരുന്നതിന് മുന്‍പ് പലപ്രാവശ്യം മലം പോകാന്‍ തോന്നുക. മുഴുവന്‍ പോയാലും പോയില്ല എന്നൊരു തോന്നല്‍ ഉണ്ടാവുക. പല പ്രാവശ്യം മലം പോകുക. മലം പോകുമ്പോള്‍ വയറിനകത്ത് വേദന വരിക. വയര്‍ വീര്‍ത്തു വരുന്നത് പോലെ തോന്നുക. ഇങ്ങനെയൊക്കെ വന്നാല്‍ വന്‍കുടല്‍ കാന്‍സര്‍ ആയി കരുതാം.
തൈറോയ്ഡ് കാന്‍സര്‍
തൈറോയ്ഡ് കാന്‍സര്‍ കൂടുതലായി കാണാന്‍ ഒരു പ്രധാന കാരണം ബാക്ഗ്രൗണ്ട് റേഡിയേഷന്‍ കൂടുതലുള്ള സ്ഥലമാണ് കേരളം എന്നതാണ്. കോസ്റ്റല്‍ ഏരിയയില്‍ പ്രത്യേകിച്ച് കൊല്ലം, ചവറ തുടങ്ങിയിടങ്ങളിലൊക്കെ റേഡിയേഷന്‍ കൂടുതലുള്ള മിനറല്‍സ് കൂടുതല്‍ ഉണ്ട്. ഈ ഭാഗത്തൊക്കെ തൈറോയ്ഡ് കാന്‍സര്‍ കൂടുതലായി കാണപ്പെടുന്നുണ്ട്. ഭാഗ്യത്തിന് തൈറോയ്ഡ് കാന്‍സര്‍ പൂര്‍ണമായും ഭേദപ്പെടുന്ന കാന്‍സറാണ്. ഇതിന് പ്രത്യേകിച്ചൊരു ലക്ഷണം ഇല്ല. തൈറോയ്ഡ് ഗോയിറ്ററോ സ്വെല്ലിങ്ങോ ഒക്കെ ആയിട്ട് വരാം. എന്നാല്‍ എല്ലാം തൈറോയ്ഡ് കാന്‍സര്‍ അല്ല. അതിനാല്‍ പരിശോധനയിലൂടെ കാന്‍സര്‍ ആണോയെന്ന് സ്ഥിരീകരിക്കണം.
Post Your Comments