തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ വിമര്‍ശിച്ച് ബിജെപി. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ പാടില്ലായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഭേദഗതിയിലൂടെ സര്‍ക്കാര്‍ അഴിമതിക്ക് കളമൊരുക്കുകയാണ് എന്ന് ബിജെപി ആരോപിക്കുന്നു. ഓര്‍ഡിനന്‍സിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ബിജെപി നേതാക്കള്‍ വ്യക്തമാക്കി.
Read Also : ഹലോ വാവ സുരേഷ് അല്ലേ ശശികല ടീച്ചറെ കിട്ടിയായിരുന്നോ? പരിഹസിച്ച് എസ് സുദീപ്
കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെക്കാതെ തിരിച്ചയക്കണമായിരുന്നെന്നാണ് ബിജെപിയുടെ നിലപാട്. അതേസമയം, ഓര്‍ഡിനന്‍സിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. എന്നാല്‍ അത് ഏത് തരത്തില്‍, എപ്പോള്‍ വേണമെന്ന് നിയമവൃത്തങ്ങളുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനിക്കുകയെന്നും അദ്ദേഹം അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചത്.
Post Your Comments