KottayamNattuvarthaLatest NewsKeralaNews

കോട്ടയം ചെന്നാപ്പാറയിൽ വീണ്ടും പുലി ഇറങ്ങി, വളർത്തുനായയെ ആക്രമിച്ചു: വനംവകുപ്പ് കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ

മുണ്ടക്കയം ടി.ആർ ആൻഡ് ടീ എസ്റ്റേറ്റിനു സമീപമുള്ള ചെന്നാപ്പാറയിലാണ് വീണ്ടും പുലി ഇറങ്ങിയിരിക്കുന്നത്.

കോട്ടയം: മുണ്ടക്കയം ചെന്നാപ്പാറയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി വീണ്ടും പുലി ഇറങ്ങി. വീടുകൾക്ക് സമീപം എത്തിയ പുലി ഒരു വളർത്തുനായയെ ആക്രമിച്ചു. പുലിയെ പിടികൂടാൻ വനംവകുപ്പ് അടിയന്തരമായി കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

മുണ്ടക്കയം ടി.ആർ ആൻഡ് ടീ എസ്റ്റേറ്റിനു സമീപമുള്ള ചെന്നാപ്പാറയിലാണ് വീണ്ടും പുലി ഇറങ്ങിയിരിക്കുന്നത്. ചെന്നാപ്പാറയിൽ താമസിക്കുന്ന റെജിയുടെ വീട്ട് വരാന്തയിൽ വെച്ചാണ് രാത്രി പുലിയെ കണ്ടത്. നായ കുരയ്ക്കുന്നത് കേട്ട് ലൈറ്റിട്ട് നോക്കിയ വീട്ടുകാർ കണ്ടത് ഓടി മറയുന്ന പുലിയെ ആണ്. പുലിയുടെ ആക്രമണത്തിൽ ഒരു വളർത്തുനായയ്ക്ക് പരിക്കേറ്റു.

Also read: സൗദിയിൽ നിന്ന് മലയാളി അധ്യാപകന്‍ 10 കോടിയോളം രൂപയുമായി മുങ്ങിയെന്ന് പരാതി

ചെന്നാപ്പാറയിൽ പുലി ഇറങ്ങുന്നത് ഇപ്പോൾ ഒരു പതിവായിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുലിയുടെ ആക്രമണത്തിൽ നിന്ന് ഒരു എസ്റ്റേറ്റ് ജീവനക്കാരൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പ്രദേശത്തെ പശു, നായ അടക്കമുള്ള നിരവധി വളർത്തുമൃഗങ്ങളെയും പുലി ആക്രമിച്ചിരുന്നു. പ്രദേശത്തെ കാട്ടാനയുടെയും പെരുമ്പാമ്പിന്റെയും ഒക്കെ ഉപദ്രവങ്ങൾക്ക് പുറമെ ആണ് ഇപ്പോൾ പുലിയും ഇടയ്ക്കിടെ പുറത്തിറങ്ങുന്നത്.

പരാതി വ്യാപകമായതോടെ പുലിയുടെ സാന്നിധ്യം തിരിച്ചറിയാൻ വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചത് അല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പുലിയെ പിടിക്കാനായി ഉടൻ കൂട് സ്ഥാപിക്കണമെന്നും ഇല്ലെങ്കിൽ വനംവകുപ്പ് ഓഫീസ് ഉപരോധിക്കുന്നത് അടക്കമുള്ള സമരരീതികളിലേക്ക് കടക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button