അബുദാബി: ലഹരിമരുന്ന് നിർമ്മാർജനത്തിനായി ബോധവത്കരണം ശക്തമാക്കി അബുദാബി പോലീസ്. ലഹരിമരുന്നിന് അടിമകളായവർക്ക് മികച്ച ചികിത്സയും ബോധവൽക്കരണവും നൽകി ലഹരിമരുന്ന് നിർമാർജനം ശക്തമാക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. ലഹരിമരുന്നിന് അടിമകളായവർക്ക് നിയമനടപടികളില്ലാതെ ചികിത്സ തേടാനുള്ള പുതിയ അവസരമാണ് അബുദാബി പോലീസ് ഒരുക്കിയിട്ടുള്ളത്.
Read Also: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇല്ലാതാക്കുമെന്നും ഗൊരഖ്പൂര്‍ ക്ഷേത്രത്തെ തകര്‍ക്കുമെന്നും ഭീഷണി
ചികിത്സ ആവശ്യമുള്ളവർക്ക് ഓൺലൈനിൽ ബന്ധപ്പെടാമെന്ന് ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിലെ ലഹരിമരുന്ന് നിർമാർജന വിഭാഗം ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ താഹിർ ഗരീബ് അൽ ദാഹിരി അറിയിച്ചു. ചികിത്സ തേടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കമെന്നും അദ്ദേഹം അറിയിച്ചു. ദേശീയ പുനരധിവാസ കേന്ദ്രവുമായി (എൻആർസി) ഏകോപിപ്പിച്ചാണ് അബുദാബി പോലീസിന്റെ നടപടി. സ്വദേശികൾക്കും വിദേശികൾക്കും സേവനം ലഭ്യമാണ്. നേരത്തെ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർക്കും ചികിത്സ തേടാൻ അവസരമുണ്ട്.
https://forsa.adpolice.gov.ae/ar, www.adpolice.gov.ae എന്നീ വെബ്‌സൈറ്റിലോ അബുദാബി പൊലീസ് സ്മാർട്ട് ആപ്പിലോ 800 2252 ടോൾ ഫ്രീ നമ്പറിലോ ബന്ധപ്പെട്ട് ചികിത്സ നേടാമെന്നും അബുദാബി പോലീസ് വ്യക്തമാക്കി.
Post Your Comments