ചവറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ 58കാരൻ അറസ്റ്റിൽ. നീണ്ടകര നീലേശ്വരം തോപ്പില്‍ കുരിശ്ശടി പുതുവല്‍ ബെനഡിക്ക് (58-കെന്നഡി) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ ആക്ട് പ്രകാരം ചവറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ രക്ഷാകര്ത്താക്കള് വീട്ടിലില്ലാത്ത സമയത്ത് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറുകയും ലൈംഗികമായി ആക്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Read Also : ‘കശ്മീരിൽ ഏകപക്ഷീയമായ ഇടപെടലുകളെ എതിർക്കും’ : ഇമ്രാൻ ഖാനൊപ്പമുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ചൈന
കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസിന്റെ നിര്‍ദേശാനുസരണം ചവറ പൊലീസ് ഇന്‍സ്പെക്ടര്‍ നിസാമുദ്ദീന്റെ നേതൃത്വത്തില്‍ എസ്.ഐ മണികണ്ഠന്, എ.എസ്.ഐ ഷിബു, എസ്.സി.പി.ഒ മാരായ ദിനേഷ്, സബീത എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments